HOME
DETAILS

അലയടിക്കുന്ന പ്രതിഷേധം

  
Web Desk
April 06 2017 | 00:04 AM

%e0%b4%85%e0%b4%b2%e0%b4%af%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82

ജിഷ്ണുവിന്റെ കുടുംബത്തിന് നേരെ പൊലിസ് ആസ്ഥാനത്ത് നടന്ന അതിക്രമങ്ങളില്‍ സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം
കോഴിക്കോട്ടും പ്രതിഷേധ മാര്‍ച്ച്; സംഘര്‍ഷം
കോഴിക്കോട്: പൊലിസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവിനും  കുടുംബത്തിനുമെതിരേ നടന്ന പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ്, ബി.ജെ.പി, യൂത്ത് ലീഗ്, ആംആദ്മി പാര്‍ട്ടി, മഹിളാ കോണ്‍ഗ്രസ്, എം.എസ്.എഫ് എന്നീ സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബി.ജെ.പി നടത്തിയ മാര്‍ച്ചിനിടെ  പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതോടെ ഇവരെ അറസ്റ്റു ചെയ്തു നീക്കി. എം.എസ്.എഫ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

പൊലിസിനെ നിയന്ത്രിക്കാനറിയില്ലെങ്കില്‍ പിണറായി സ്ഥാനമൊഴിയണം: കുമ്മനം
കോട്ടയം: പൊലിസിനെ നിയന്ത്രിക്കാനറിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യ സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികം ഒരമ്മയെ തെരുവില്‍ വലിച്ചിഴച്ചാണ് ആഘോഷിച്ചത്. ഇതിന് നേതൃത്വം നല്‍കിയ പൊലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും ഡി.ജി.പിയെ പുറത്താക്കുകയും വേണം.  അടുത്തകാലത്ത് സംസ്ഥാനത്തുണ്ടായ പൊലിസ് അതിക്രമങ്ങള്‍ക്കെല്ലാം പിണറായിയുടെയും സി.പി.എമ്മിന്റെയും പിന്തുണയുണ്ട്. അതുകൊണ്ടാണ് കുറ്റക്കാരായ ഒരു പൊലിസുകാരനെതിരേ പോലും നടപടി സ്വീകരിക്കാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കറുത്തദിനമെന്ന് ആന്റണി
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ മാതാവിനും ബന്ധുക്കള്‍ക്കും എതിരേ പൊലിസ് നടത്തിയ അതിക്രമം കേരളത്തിലെ കറുത്തദിനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഈ സാഹചര്യത്തില്‍ ആദ്യ മന്ത്രിസഭയുടെ വാര്‍ഷികാഘോഷങ്ങള്‍ മാറ്റിവയ്ക്കണം. ഒരമ്മയെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവം മനസ്സാക്ഷിയെ ഞെട്ടിച്ചു.  തിരുവനന്തപുരത്തു നടന്നത് രാഷ്ട്രീയ സമരമല്ല.
എന്നിരിക്കെ സമരക്കാര്‍ക്കു നേരെ പൊലിസ് നടത്തിയ പൈശാചികമായ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മയോട് മാപ്പുപറയണം. മര്‍ദനത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരേ  മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എ.കെ ആന്റണി  ആവശ്യപ്പെട്ടു.

പൊലിസ് നടപടി കേരളത്തിന് അപമാനകരം: ഉമ്മന്‍ചാണ്ടി
മലപ്പുറം: ജിഷ്ണുവിന്റെ മാതാപിതാക്കളോട് പൊലിസ് ചെയ്തത് കേരളത്തിന് തന്നെ അപമാനകരമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലപ്പുറത്ത് പറഞ്ഞു.  
ഡി.ജി.പി ഓഫിസിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ഡി.ജി.പി  ഓഫിസിന് മുന്നില്‍ സമരങ്ങളും, പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടത്താന്‍ അനുവദിക്കില്ലെന്ന നിബന്ധനയെ എതിര്‍ക്കുന്നില്ല. എന്നാല്‍  ഇക്കാര്യത്തില്‍ മനുഷ്യത്വരഹിതമായ സമീപനമാണ് പൊലിസ് കാണിച്ചത്. ജിഷ്ണുവിന്റെ കുടുംബം സി.പി.എമ്മുകാരും ഭാരവാഹികളുമാണെന്ന കാര്യം മറക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പൊലിസിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കും: കോടിയേരി
മലപ്പുറം: ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ പിടികൂടണമെന്നാവശ്യപ്പെട്ടു ഡി.ജി.പി ഓഫിസില്‍ സത്യഗ്രഹമിരുന്ന സമരക്കാരെ നീക്കം ചെയ്തതില്‍ പൊലിസിന്റെ ഭാഗത്ത് എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മലപ്പുറത്ത് പറഞ്ഞു.
ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് ഡി.ജി.പിയെ കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അവിടെ സത്യഗ്രഹമിരിക്കുകയായിരുന്നു.
ജിഷ്ണുവിന്റെ കുടുംബം മാത്രമല്ല, ബി.ജെ.പി, എസ്.ഡി.പി.ഐ സംഘടനകളും ചേര്‍ന്നാണ് സത്യഗ്രഹം നടത്തിയതെന്നും സംഭവത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ലക്ഷ്യമിടുകയാണെന്നും  കോടിയേരി ആരോപിച്ചു.

മാതാവിനെ തെരുവില്‍ വലിച്ചിഴച്ചത് സര്‍ക്കാരിന്റെ സാഡിസം: എസ്.കെ.എസ്.എസ്.എഫ്
തൃശൂര്‍: ജിഷ്ണുവിന്റെ മാതാവിനെ തെരുവില്‍ വലിച്ചിഴച്ചത് സര്‍ക്കാരിന്റെ സാഡിസ്റ്റ് സമീപനത്തിന്റെ ഭാഗമാണെന്ന് എസ്.കെ.എസ്.എസ്.എഫ്.
ഡി.ജി.പി ഓഫിസിന്റെ മുന്‍പില്‍ മാത്രം നടപ്പിലാക്കാനുള്ളതല്ല നിയമമെന്ന് പൊലിസുദ്യോഗസ്ഥര്‍  മനസിലാക്കണമെന്നും, വിദ്യാര്‍ഥി പ്രതിഷേധം ശക്തമാക്കുമെന്നും എസ്.കെ.എസ്.എസ്.എഫ്.പ്രസ്താവിച്ചു. യോഗത്തില്‍ ഇസ്ഹാഖ് ഹിളര്‍ അധ്യക്ഷനായി.
മുഹമ്മദ് റിയാസ് വെളിമുക്ക്, ബദറുദ്ദീന്‍, ഫാരിസ്, ജംഷീദ് രണ്ടത്താണി, അന്‍സിഫ് ചെറുവാടി, ഡോ. ഷാഫി മുഹമ്മദ്, മാജിദ് പ്രസംഗിച്ചു.
സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റഈസ് പി.സി സ്വാഗതവും, ട്രഷറര്‍ അനീസ് സി.കെ നന്ദിയും പറഞ്ഞു.

പൊലിസ് നടപടി നിര്‍ഭാഗ്യകരം: ശോഭ ഓജ
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കു നേരെയുണ്ടായ പൊലിസ് നടപടി നിര്‍ഭാഗ്യകരവും അങ്ങേയറ്റം അപലപനീയവുമാണെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ ശോഭ ഓജ പറഞ്ഞു.
സ്ത്രീകളോടും നീതിക്കുവേണ്ടി പോരാടുന്നവരോടുമുള്ള കേരളത്തിലെ സി.പി.എം സര്‍ക്കാരിന്റെ സമീപനം എങ്ങിനെയായിരിക്കുമെന്നു ഈ സംഭവം വ്യക്തമാക്കുന്നു.
സ്വന്തം മകന്റെ കൊലപാതകത്തിന് പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാനെത്തിയ മഹിജയെ പൊലിസ് അതിക്രൂരമായാണ് മര്‍ദിച്ചത്.   ഇതിനെ ഗൗരവമായെടുത്ത് എത്രയും വേഗം കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ  നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

ക്രൂരവും അധാര്‍മികവുമെന്ന് കെ.എം മാണി
കോട്ടയം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ റോഡിലിട്ട് വലിച്ചിഴച്ച നടപടി ക്രൂരവും  അധാര്‍മികവുമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം മാണി.
അമ്മയെ മര്‍ദിക്കാന്‍ പൊലിസ് കാണിച്ച ആവേശം ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍  കാണിക്കണമായിരുന്നു. പലര്‍ക്കും പല നീതി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു . പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടന്ന സംഭവത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മാണി ആവശ്യപ്പെട്ടു.

'അമ്മയെ വലിച്ചിഴച്ചത് അപലപനീയം' എം.എം ഹസന്‍
കൊച്ചി: നീതി തേടി സംസ്ഥാന പൊലിസ് മേധാവിയുടെ ഓഫിസിനുമുന്നിലെത്തിയ ജിഷ്ണുവിന്റെ അമ്മയെ  വലിച്ചിഴച്ച പൊലിസ് നടപടി അപലപനീയവും മൃഗീയവുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍.
തന്റെ മകന്‍ മരിച്ച് മൂന്നുമാസമായിട്ടും എന്തുകൊണ്ട് പ്രതികളെ പിടിക്കാന്‍ കഴിയുന്നില്ലെന്നാരാഞ്ഞാണ് ജിഷ്ണുവിന്റെ അമ്മയെത്തിയത്.
പൊലിസ് വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി തികഞ്ഞപരാജയമാണെന്നും സംസ്ഥാനത്ത് പൊലിസ് രാജാണ് നിലനില്‍ക്കുന്നതെന്നും എം.എം ഹസന്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  6 days ago
No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  6 days ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  6 days ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  6 days ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  6 days ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  6 days ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  6 days ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  6 days ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  6 days ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  6 days ago