പൗരബോധമുള്ള യുവതലമുറയെയാണ് കാലം തേടുന്നത്: പാറക്കല്‍ അബ്ദുല്ല
വടകര: പൗരബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെയാണ് കാലം തേടുന്നതെന്നു പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അഭിപ്രായപ്പെട്ടു. മണിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂനിറ്റിന്റെയും വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി അധ്യക്ഷയായി. അടല്‍ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം ഇ.കെ വിജയന്‍ എം.എല്‍.എ നിര്‍വഹിച്ചു. കരിവള്ളൂര്‍ മുരളി മുഖ്യപ്രഭാഷണം നടത്തി. റൂറല്‍ എസ്.പി യു. അബ്ദുല്‍ കരീം എസ്.പി.സി പദ്ധതി വിശദീകരണം നടത്തി. വിരമിക്കുന്ന അധ്യാപകരായ പി.കെ ദിവാകരന്‍, കെ. പ്രമോദന്‍, ഓഫിസ് ക്ലാര്‍ക്ക് സി. ശോഭ എന്നിവര്‍ക്കുളള ഉപഹാരം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ നല്‍കി. ഹെഡ്മാസ്റ്റര്‍ പി.എം ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ബിന്ദു കുഴിക്കണ്ടി, സി. ബാലന്‍, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ ടി. നവനീത, കെ.വി സത്യന്‍, എം. വേണുഗോപാല്‍, ഡി.ഇ.ഒ സി. മനോജ് കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍.എം ഗണേശന്‍, എസ്.പി.സി നോഡല്‍ ഓഫിസര്‍ അശ്വിന്‍ കുമാര്‍, ഇ. മോഹന്‍ദാസ്, മൂഴിക്കല്‍ ചന്ദ്രന്‍, അബ്ദുല്‍ റസാഖ്, കെ.പി ബാലകൃഷ്ണന്‍, കെ.പി രാജഗോപാലന്‍, വി.പി ബാലന്‍, ഇ.കെ അബ്ദുല്‍ മജീദ്, പി.ടി.എ വൈ. പ്രസിഡന്റ് എം.പി മനോജ്, ടി.എന്‍ മനോജ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.വി അനില്‍ കുമാര്‍ സ്വാഗതവും കെ. ഹാരിസ് നന്ദിയും പറഞ്ഞു.
വാര്‍ഷികാഘോഷത്തോടനുബന്ധമായി സംഗീത ചിത്രകലാ അധ്യാപകരെ ആദരിക്കുന്ന സ്വരമഴ പരിപാടി വി.ടി മുരളി ഉദ്ഘാടനം ചെയ്തു. വിവിധ വാദ്യോപകരണങ്ങള്‍ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്നതോടൊപ്പം ചിത്രകലാ അധ്യാപകരുടെ തത്സമയ ചിത്രം വരയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."