'രാസായുധ പ്രയോഗം എല്ലാ അതിരുകളും ലംഘിച്ചു'- വികാരഭരിതനായി ട്രംപ്
വാഷിങ്ടണ്‍: സിറിയന്‍ സൈന്യം നടത്തിയ രാസായുധപ്രയോഗം സര്‍വ്വ അതിരുകളും ലംഘിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരപരാധികളുടെ ജീവനെടുത്ത ആക്രമണം ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും വികാരഭരിതനായി ട്രംപ് പറഞ്ഞു.
'നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിലൂടെ നിങ്ങള്‍ നിരവധി അതിര്‍ രേഖകളാണ് ലംഘിക്കുന്നത്. ഒരു ചുവന്ന രേഖ മാത്രമല്ല, നിരവധി അനവധി രേഖകള്‍'. -ട്രംപ് വികാരാധീനനായി.
ആറു വര്‍ഷമായി സിറിയയില്‍ സര്‍ക്കാര്‍ നടത്തുന്ന അതിക്രമം അവസാനിപ്പിക്കാന്‍ സമയാമായെന്നും തന്റെ മുന്‍ഗാമിക്ക് കഴിയാത്തത് താന്‍ പ്രാവര്‍ത്തികമാക്കുമെന്നും ഒബാമയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഒരു യുദ്ധത്തിന്റെ ആവശ്യകതയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
സിറിയയില്‍ ഒബാമ നിരവധി അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞതായി അദ്ദേഹം കുറ്റപ്പെടുത്തി. ചൊവ്വാഴ്ചയുണ്ടായ അതിക്രമം സിറിയന്‍ വിഷയത്തില്‍ തന്റഎ നിലപാട് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മാറിയ നിലപാടിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
താനൊരു നിര്‍മല ഹൃദയാനാണെന്നാണ് സ്വയം കരുതുന്നതെന്ന് പറഞ്ഞ ട്രംപ് സിറിയയില്‍ നടന്ന രാസായുധപ്രയോഗം തന്നെ വളരെയധികം പ്രയാസപ്പെടുത്തിയെന്ന് ആവര്‍ത്തിച്ചു. അതിനേക്കാള്‍ തന്നെ പ്രയാസപ്പെടുത്തിയ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രശ്‌നം പരിഹരിക്കുന്നതില്‍ യു.എന്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ യു.എസിന് ഇടപെടാമെന്ന് യു.എന്‍ അമ്പാസഡര്‍ നിക്കി ഹാലെ പറഞ്ഞു.
കഴിഞ്ഞ ദിവസം സിറിയയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."