HOME
DETAILS
MAL
മദ്യശാല നിരോധനം: പാതകള്‍ ഡി നോട്ടിഫൈ ചെയ്യാന്‍ ഹിമാചലും
backup
April 06 2017 | 06:04 AM
ഷിംല: സുപ്രിം കോടതിയുടെ പാതയോരത്തെ മദ്യശാല നിരോധനത്തെ മറികടക്കാന്‍ ഡിനോട്ടിഫിക്കേഷന്‍ നടപടിക്കൊരുങ്ങി ഹിമാചല്‍ പ്രദേശ്. 16 സംസ്ഥാന പാതകള്‍ പ്രധാന ജില്ലാ പാതകളാക്കി ഡിനോട്ടിഫൈ ചെയ്യാനാണ് നീക്കം.
നേരത്തെ രാജസ്ഥാനും റോഡുകള്‍ ഡി നോട്ടിഫൈ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പാതയോരത്തെ മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. സമയം നീട്ടി നല്‍കണമെന്നാവശ്യപ്പട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. 500 മീറ്റര്‍ ദൂരമെന്നത് കുറച്ചു നല്‍കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."