HOME
DETAILS

സ്പ്രിംക്ലറില്‍ സര്‍ക്കാര്‍ ബി.ജെ.പിയെ സ്വാധീനിച്ച് കൂടെ നിര്‍ത്തി; ഐ.ടി സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് കെ.മുരധീരന്‍

  
backup
April 26 2020 | 06:04 AM

k-muraleedharan-demands-the-resignation-of-it-secreatary

കോഴിക്കോട്: ഐ.ടി സെക്രട്ടറി എം. ശിവശങ്കരന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി കെ. മുരളീധരന്‍ എം.പി. രണ്ട് ലക്ഷം പേരുടെ ഡാറ്റ ശേഖരിക്കാന്‍ കഴിയില്ലെങ്കില്‍ ഐ.ടി സെക്രട്ടറി ഇത്രയും കാലം ചെയ്തത് എന്താണെന്ന് മുരളീധരന്‍ ചോദിച്ചു. ഐ.ടി സെക്രട്ടറി ഒരു പാര്‍ട്ടി ഓഫിസില്‍ കയറിയിറങ്ങുന്നത് അതിലും വലിയ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

കാബിനറ്റ് റാങ്കുള്ള അഡ്വ.ജനറല്‍ അടക്കം ഒട്ടേറെ സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് സ്പ്രിംക്ലര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രിംകോടതി അഭിഭാഷകയെ കൊണ്ടുവന്നത്. കൊവിഡ് പ്രതിരോധത്തിനു നേതൃത്വം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ഉള്‍പ്പെടെ ശമ്പളം പിടിക്കുന്നത് സ്വകാര്യ കമ്പനിയെ സംരക്ഷിക്കാന്‍ പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടുവരാനാണോയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം, സ്പ്രിംക്ലര്‍ കേസില്‍ സര്‍ക്കാര്‍ ബി.ജെ.പിയെ സ്വാധീനിച്ച് കൂടെ നിര്‍ത്തിയെന്ന് മുരളീധരന്‍ ആരോപിച്ചു. അതുകൊണ്ടാണ് പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ സുരേന്ദ്രന്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. രാജ്യാന്തര കരാറായതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടപ്പോഴും വിജിലന്‍സ് അന്വേഷണം മതിയെന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പറയുന്നത്. ലോക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തിയ സുരേന്ദ്രനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  a few seconds ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  43 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago