ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ അരങ്ങേറി ശിഖര്‍ ധവാനും മുരളി വിജയിക്കും സെഞ്ചുറി
ബംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ അരങ്ങേറി. അരങ്ങേറ്റത്തില്‍ തന്നെ മികച്ച പ്രകടനമാണ് അഫ്ഗാന്‍ പുറത്തെടുത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തു. സെഞ്ചുറി തികച്ച ശിഖര്‍ ധവാന്‍ റെക്കോര്‍ഡ് സ്വന്തമാക്കി. ഒരു ടെസ്റ്റ് ക്രിക്കറ്റില്‍ ലഞ്ചിന് മുമ്പെ സെഞ്ചുറി തികക്കുന്ന താരമെന്ന നേട്ടമാണ് ശിഖര്‍ ധവാന്‍ സ്വന്തമാക്കിയത്.
153 പന്ത് നേരിട്ട മുരളി വിജയ് 105 റണ്‍സെടുത്തു. 96 പന്ത് നേരിട്ടാണ് ശിഖര്‍ ധവാന്‍ 107 റണ്‍സ് പൂര്‍ത്തിയാക്കിയത്. യാമിന്‍ അഹ്മദിയുടെ പന്തില്‍ മുഹമ്മദ് നബി ക്യാച്ച് ചെയ്താണ് ധവാനെ പുറത്താക്കിയത്. 64 പന്ത് നേരിട്ട ലോകേശ്വര്‍ രാഹുല്‍ 54 റണ്‍സെടുത്ത് പുറത്തായി.
52 പന്ത് നേരിട്ട ചേതേശ്വര്‍ പൂജാരക്ക് 35 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 45 പന്ത് നേരിട്ട ക്യാപ്റ്റന്‍ രഹാനെ 10 റണ്‍സ് മാത്രമാണ് ടീമിന് സംഭാവന നല്‍കിയത്. 22 പന്ത് നേരിട്ട കാര്‍ത്തിക് 4 റണ്‍സുമായി പവലിയനിലേക്ക് മടങ്ങി. 10 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും ഏഴ് റണ്‍സുമയി അശ്വിനുമാണ് ക്രീസിലുള്ളത്. അഫ്ഗാന്‍ ബൗളിങ് നിരയില്‍ യാമിന്‍ അഹ്മദസി 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. 26 ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ 120 വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഐ.പി.എല്ലിന് ശേഷം റാഷിദ് ഖാന്‍, മുജീബുറഹ്മാന്‍ എന്നിവര്‍ മികച്ച പ്രകടനമാണ് അഫ്ഗന്ന് വേണ്ടി പുറത്തെടുത്തത്. തുടക്കക്കാരുടെ പരിചയക്കുറവൊന്നുമില്ലാതെയായിരുന്നു ഇന്ത്യക്കെതിരേ അഫ്ഗാന്റെ അരങ്ങേറ്റം.
ടി20യിലെ മികവ് ടെസ്റ്റ് ക്രിക്കറ്റിലും പുറത്തെടുക്കാനായാല്‍ അഫ്ഗാനിസ്ഥാന് ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാകും. ഇന്ത്യക്ക് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിന് മുന്നോടിയായിട്ടാണ് ഈ മത്സരമെങ്കിലും അഫ്ഗാനിസ്ഥാനെ ഗൗരമായി തന്നെ കണ്ടാണ് ഇന്ത്യയുടെ ഓരോ നീക്കങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."