കൊവിഡ് ഭേദമായവര്‍ മതം നോക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാകണം:അഭ്യര്‍ഥിച്ച് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: രാജ്യത്ത കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം ഭേദമായവര്‍ പ്ലാസ്മ നല്കാന് തയ്യാറവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് കൊവിഡ് ഭേദമായവര്‍ മതം നോക്കാതെ പ്ലാസ്മ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദുവിന്റെ പ്ലാസ്മ ഉപയോഗിച്ച് മുസ്ലീമും മുസ്ലീമിന്റെ പ്ലാസ്മ ഹിന്ദുവിനേയും രോഗത്തെ നേരിടാന്‍ സഹായിക്കുമെന്നാണ് അരവിന്ദ് കെജ്രിവാള് വിശദമാക്കിയത്. കൊവിഡ് ആര്‍ക്ക് വേണമെങ്കിലും ബാധിക്കാവുന്ന ഒന്നാണ്.
ഡല്‍ഹിയിലെ കൊവിഡ് 19 രോഗികളിലെ പ്ലാസ്മ തെറാപ്പിയുടെ പ്രാഥമിക ഫലങ്ങള്‍ പ്രോത്സാഹജനകമാണെന്നും അദ്ദേഹംപറഞ്ഞു.എല്‍എന്‍ജെപി ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് പ്ലാസ്മ ഉപയോഗിച്ചുള്ള
പരിശോധന ഫലം കാണുന്നുണ്ടെന്ന് കെജ്രിവാള്.പറഞ്ഞു.
കൊവിഡ് 19 ബാധയില്‍ നിന്ന് സൗഖ്യം നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ആന്റിബോഡി ഉപയോഗിച്ചുള്ള
ചികിത്സയാണ് പ്ലാസ്മ തെറാപ്പി. കൊവിഡ് 19 രോഗികളില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി ലച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ മാര്‍ക്കറ്റുകളും മാളുകളും അടച്ചിടുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."