വെങ്ങപ്പള്ളി ഇനി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത്
കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിനെ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്തായി പ്രഖ്യാപിച്ചു.
ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കൃഷിഭവന് ഹാളില്‍ നടന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ പ്രഖ്യാപനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണര്‍ പി.ജെ വര്‍ഗീസ് പദ്ധതി വിശദീകരിച്ചു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോണി, സ്ഥിരംസമിതി അംഗങ്ങളായ കെ.വി രാജന്, ഒ.ബി വസന്ത, പഞ്ചായത്ത് അംഗം പി. ഉസ്മാന്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ഇസ്ഹാഖ് അലി, കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ. വിനോദ് കുമാര്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍ എം.കെ രേഷ്മ സംസാരിച്ചു.
ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പ്രഖ്യാപനത്തോടനുബന്ധിച്ച് കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തുടര്‍പരിശോധനയും ബോധവല്‍ക്കരണ ക്ലാസും വരും ദിനങ്ങളിലും നടക്കുമെന്നു അസിസ്റ്റന്റ് ഫുഡ്സേഫ്റ്റി കമ്മിഷണര്‍ പി.ജെ വര്‍ഗീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."