HOME
DETAILS
MAL
വിഷുവിന് വിഷ രഹിത പച്ചക്കറി
backup
February 26 2019 | 06:02 AM
നെന്മേനി: കൃഷിഭവന് മുഖേന സൗജന്യമായി നല്കിയ തക്കാളി, പയര്‍, വഴുതന, പച്ചമുളക്, വെള്ളരി, എന്നിവയുടെ തൈകള്‍ ഒരോ കര്‍ഷകനും 42 തൈകള്‍ വീതം 6930 തൈകള്‍ താഴത്തൂര്‍ നൂലക്കുന്നില് വിതരണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ സയ്യിദ് കെ.സി.കെ തങ്ങള്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമൃദ്ധി വെജിറ്റബിള്‍ നേഴ്സറി കരടിപ്പാറക്കാണ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കരാര്‍ നല്കിട്ടുള്ളത്. കര്‍ഷകര്‍ പത്ത് പേര് ചേര്‍ന്ന് ക്ലസ്റ്റര്‍ രൂപീകരിച്ച്സ്വയം തൊഴിലായി മൂന്ന് ലക്ഷം തൈകള്‍ ഉല്‍പ്പാദിപ്പിച്ചു തൈ ഒന്നിന് രണ്ട് രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ടി.കെ രാധാകൃഷ്ണന് അധ്യക്ഷനായി. സമിതി പ്രസിഡന്റ് ജിതേഷ്, മണി, പത്മനാഭന്, രാഘവന്, അലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."