എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം 20 മുതല്‍ കൊല്ലത്ത്
കൊല്ലം: എസ്.എഫ്.ഐയുടെ 33ാമത് സംസ്ഥാന സമ്മേളനം 20 മുതല്‍ 24 വരെ കൊല്ലത്ത് നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
20ന് ഉച്ചയ്ക്ക് ഒന്നിന് കരുനാഗപ്പള്ളി അജയ പ്രസാദ് രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിക്കുന്ന കൊടിമരജാഥ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. പാറശാല സജിന്‍ ഷാഹുല്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍നിന്ന് ദീപശിഖാ ജാഥ മന്ത്രി എ.കെ ബാലനും ചവറ ശ്രീകുമാര്‍ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്നുള്ള ജാഥ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.വി സാനുവും ഉദ്ഘാടനം ചെയ്യും.
21ന് രാവിലെ 10ന് കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന റാലി ചിന്നക്കടയില്‍നിന്ന് ആരംഭിക്കും. തുടര്‍ന്ന് ക്യു.എസ്.സി മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 10ന് ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രതിനിധി സമ്മേളനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്യും.
24ന് സമ്മേളനം സമാപിക്കും. സ്വാഗതസംഘം ജന. കണ്‍വീനര്‍ ശ്യാം മോഹന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എക്‌സ്. ഏണസ്റ്റ്, ഹരികൃഷ്ണന്‍, അരവിന്ദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."