ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം: ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍
കോട്ടയം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കെതിരെയുള്ള പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും നടത്തിയ ഹര്‍ത്താലില്‍ ജില്ലയില്‍ പൂര്‍ണം.
രാവിലെ മുതല്‍ തന്നെ യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു. കാര്‍യാത്രക്കാരനെ രക്ഷിതാക്കളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചു. കെ.എസ്.ഇ.ബി ഓഫിസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ച സംഭവനങ്ങളുണ്ടായി.
രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ കിട്ടാതെ പലരും വലഞ്ഞു. ദീര്‍ഘദൂരയാത്ര കഴിഞ്ഞ് ട്രെയിനില്‍ എത്തിയവര്‍ റെയില്വേസ്റ്റേഷനുകളില് കുടുങ്ങി. സ്കൂളുകളില്‍ നടന്ന പി.എസ്.സി പരീക്ഷകള്‍ പൊലിസ് കാവലിയിരുന്നു.
ബസ് സൗകര്യമില്ലാത്തത് മൂലം ഉദ്യോഗാര്‍ഥികള്‍ പലരും വലഞ്ഞു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ പരീക്ഷയ്ക്കെത്തിയവരാണ് ദുരിതത്തിലായത്.
കങ്ങഴയിലെ അമ്മ വീട്ടിലേക്ക് പോയ കുടുംബത്തെയാണ് പാമ്പാടി ആലാമ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഏറ്റുമാനൂര്‍ കറുകയില്‍ അര്ജുന്.കെ.പുരുഷന് (21) പരിക്കേറ്റു.
പൊലിസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ കേസ് എടുത്തതായി പാമ്പാടി പൊലിസ് അറിയിച്ചു.
പൂവന്തുരുത്തിലെ കെ.എസ്.ഇ.ബി നാട്ടകം സെക്ഷന്‍ ഓഫിസില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അതിക്രമിച്ചുകയറി അക്രമം നടത്തി. അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.വി പ്രദീപിനെ അനുകൂലികള്‍ കൈയ്യേറ്റം ചെയ്തു. വൈക്കത്ത് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുനേര്‍ക്ക് കല്ലേറുണ്ടായി. ബൈക്കിലെത്തിയവര്‍ എറിഞ്ഞ് ചില്ലുടച്ചശേഷം രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."