HOME
DETAILS

കല്‍ബുര്‍ഗി വധക്കേസ് ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന സംഘത്തെ ഏല്‍പ്പിക്കാന്‍ ഉത്തരവ്

  
backup
February 26 2019 | 18:02 PM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ac%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%97%e0%b5%97%e0%b4%b0

 

ന്യൂഡല്‍ഹി: കല്‍ബുര്‍ഗി വധക്കേസ് ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു.


ഇരു കൊലകളും തമ്മില്‍ സാമ്യമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കല്‍ബുര്‍ഗി വധം കൂടി അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്.


കല്‍ബുര്‍ഗി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കല്‍ബുര്‍ഗിയുടെ വിധവ ഉമാദേവി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്. നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലകള്‍ കല്‍ബുര്‍ഗി വധവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് ഉമാദേവി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ദാബോല്‍ക്കര്‍ കേസ് നിലവില്‍ സി.ബി.ഐയാണ് അന്വേഷിക്കുന്നത്.
ദാബോല്‍ക്കറുടെ കൊലയും ലങ്കേഷിന്റെ കൊലയും തമ്മില്‍ പരസ്പര ബന്ധമുണ്ടെന്ന് ഓഗസ്റ്റില്‍ സി.ബി.ഐ പൂനെ കോടതിയെ അറിയിച്ചിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരേ പൊരുതുന്ന പൂനെയ്ക്കാരനായ ആക്ടിവിസ്റ്റാണ് ദാബോല്‍ക്കര്‍. ഒരേ സംഘമാണ് മൂന്നു പേരെയും കൊലപ്പെടുത്തിയതെങ്കില്‍ കേസ് ഒരു ഏജന്‍സി അന്വേഷിക്കുന്നതാണ് നല്ലതെന്നായിരുന്നു ജസ്റ്റിസ് നരിമാന്റെ നിലപാട്. എന്നാല്‍ നിലവില്‍ ഗൗരി കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കേസ് കൂടി പ്രത്യേക സംഘം അന്വേഷിക്കട്ടെയെന്ന് കോടതി ഉത്തരവിടുകയായിരുന്നു.


കര്‍ണാടക ഹൈക്കോടതിയിലെ ദര്‍വാദ് ബെഞ്ചിന്റെ മേല്‍നോട്ടത്തിലാണ് ഗൗരി ലങ്കേഷ് കേസിന്റെ അന്വേഷണം നടക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  40 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  42 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago