ശക്തമായ കാറ്റ്; വേദി നിലംപൊത്തി
തിരൂരങ്ങാടി: ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് പരിപാടിക്കിടെ വേദി നിലം പൊത്തി. ചെറുമുക്ക് പി.എം.എസ്.എം.എം.എം.യു.പി സ്‌കൂള്‍ നാല്‍പത്തി ഒന്നാം വാര്‍ഷികവും അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് പരിപാടിയും നടക്കുന്നതിനിടെ ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം. സംഭവത്തിനു പത്തുമിനുട്ട് മുമ്പാണ് ഉദ്ഘാടകന്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ, നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ എട്ടോളം ജനപ്രതിനിധികള്‍ എന്നിവര്‍ വേദി വിട്ടത്.
പിന്നീട് ശക്തമായകാറ്റും മഴയും അനുഭവപ്പെടുകയും വേദി നിലംപൊത്തുകയുമായിരുന്നു. പ്രധാനാധ്യാപിക ഗിരിജ ടീച്ചര്‍, കെ.പി നാരായണന്‍ മാസ്റ്റര്‍, ടി വിജയന്‍ മാസ്റ്റര്‍ തുടങ്ങിവരും മറ്റു സംഘാടകരും സ്റ്റേജില്‍നിന്നു ചാടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വേദിയുടെ മുന്‍വശത്തുണ്ടായിരുന്ന നൂറുക്കണക്കിന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും ഓടിമാറിയതിനാല്‍ അപകടമൊഴിവായി. സൗണ്ട് സിസ്റ്റം ലൈറ്റുകള്‍ എന്നിവയും തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."