HOME
DETAILS
MAL
യു.ഡി.എഫ് പ്രതിഷേധ ധര്‍ണ ഇന്ന്
backup
April 27 2020 | 02:04 AM
കൊച്ചി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് ' പ്രവാസി മനസിനൊപ്പം: അവര്‍ അന്യരല്ല, നമുക്ക് സ്വന്തം'എന്ന മുദ്രാവാക്യമുയര്‍ത്തി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എം.പിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ജനപ്രതിനിധികള്‍ ഇന്ന് ധര്‍ണ നടത്തും.
രാവിലെ പത്തു മുതല്‍ വൈകിട്ടു നാലു മണി വരെ നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ എം.എല്‍.എ മാരായ അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ ചാലകശക്തിയായ പ്രവാസി മലയാളികളുടെ ആശങ്കയകറ്റണമെന്നും അവരെ എത്രയും വേഗം നാട്ടില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ.
മറ്റെല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ തിരികെ എത്തിച്ചെങ്കിലും ഇന്ത്യ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മിക്ക രാജ്യങ്ങളും ഇന്ത്യയില്‍നിന്ന് ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോയി. എന്നിട്ടും നമ്മുടെ രാജ്യക്കാരെ തിരികെ എത്തിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."