HOME
DETAILS

ലെക്രോനാനിലെ സര്‍ജന്റെ പരീക്ഷണങ്ങള്‍

  
backup
April 27 2020 | 02:04 AM

%e0%b4%b2%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86
 
 
 
 ഫ്രാന്‍സിലെ ലൊക്രോനാന്‍ ഗ്രാമക്കാരനായ ഡോ.സാന്‍സന്‍ അതിപ്രഗല്‍ഭനായ സര്‍ജനും അദ്ധ്യാപകനുമായിരുന്നു.  മികച്ച ആശയ വിനിമയശേഷി അദ്ദേഹത്തിന്റെ അനുഗ്രഹമായിരുന്നു. 
  പുതുമുഖ വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം എടുത്ത ഒരു ക്ലാസിന്റെ ആമുഖം ഇങ്ങിനെ;
     'നോക്കൂ ഡിയര്‍ സ്റ്റുഡന്റ്‌സ്, നിങ്ങള്‍ക്കറിയാമോ ഒരു സര്‍ജന് ഏറ്റവും ആവശ്യമായ ഗുണങ്ങള്‍ എന്തൊക്കെയെന്ന്?'
   'രണ്ട് ഗുണങ്ങള്‍ അവര്‍ക്ക് അനിവാര്യമാണ്. ഒന്നാമതായി, ഒരിക്കലും മനംപുരട്ടല്‍ ഉണ്ടാവരുത്. മനംപുരട്ടി ഛര്‍ദ്ദിക്കാന്‍ തോന്നിയാല്‍ തീര്‍ന്നു കഥ.
 'അടുത്ത പ്രധാനകാര്യം ശരിയായ നിരീക്ഷണശീലമാണ്. നിരീക്ഷണ ചാതുര്യം നിങ്ങളെ സമസ്ത മേഖലകളിലും വിജയസോപാനത്തിലെത്തിക്കും. ഏതൊരു യുദ്ധത്തിലെയും വിജയത്തിനാധാരം സൈനികന്റെ ശരിയായ നിരീക്ഷണശേഷിയും അതിനനുസരിച്ചുള്ള വിശകലന ശേഷിയുമാണ്. രോഗങ്ങള്‍ക്കെതിരായ നമ്മുടെ യുദ്ധത്തിലും അതു വളരെ പ്രധാനം'. 
  'ഇവ രണ്ടും നിങ്ങള്‍ക്ക് സാദ്ധ്യമാണോ?' ഡോ.സാന്‍സന്‍ ചോദിച്ചു. 
  'കഴിയും. ഞങ്ങള്‍ക്കത് തീര്‍ച്ചയായും സാദ്ധ്യമാണ്'
 ആ കൗമാരക്കാര്‍ ഉച്ചത്തില്‍ ആര്‍ത്തുവിളിച്ച് യോജിപ്പ് രേഖപ്പെടുത്തി. 
  'ഓകെ. എങ്കില്‍ നമുക്ക് ആരംഭിക്കാം'
   പ്രൊഫസര്‍ വിഷയത്തിലേക്ക് കടന്നു.
 
  മേശപ്പുറത്തു സൂക്ഷിച്ചിരുന്ന ഒരു ജാറിന്റെ അടപ്പ് അദ്ദേഹം എടുത്തുമാറ്റി. അതിനകത്തെ ദ്രാവകത്തില്‍നിന്ന് മനം മടുപ്പിക്കുന്ന ഗന്ധം പുറത്തുവന്നു. അതുകൂസാതെ അദ്ദേഹം തന്റെ ഒരു വിരല്‍കൊണ്ട് അതില്‍ തൊട്ടു. എന്നിട്ട് വിദ്യാര്‍ത്ഥികളത്രയും കൗതുകപൂര്‍വ്വം നോക്കിനില്‍ക്കെ വിരല്‍ നാവില്‍വെച്ച് രുചിച്ചു നോക്കി. ആ അറപ്പുളവാക്കുന്ന ദുര്‍ഗന്ധമുണ്ടായിട്ടും അദ്ദേഹത്തിന്റെ മുഖം അല്‍പ്പം പോലും ചുളിഞ്ഞില്ല!!
   തുടര്‍ന്ന് അത്‌പോലെ ചെയ്യാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു. 
 വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി മുന്നോട്ടുവന്ന് ദ്രാവകം വിരലിലാക്കി രുചിച്ച് നോക്കി. അനുസരണയുള്ള ആ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും മുഖം ചുളിയാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഒട്ടും സുഖകരമായിരുന്നില്ല ആ ഗന്ധം. എന്നിട്ടും എല്ലാവരും വിജയകരമായി പിടിച്ചു നിന്നു. എല്ലാവരുടേയും ഊഴം കഴിഞ്ഞപ്പോള്‍ പ്രൊഫസര്‍ പറഞ്ഞു തുടങ്ങി.
  'ഡിയര്‍ സ്റ്റുഡന്റ്‌സ,് നിങ്ങള്‍ ശരിക്കും വിജയിച്ചിരിക്കുന്നു; അഭിനന്ദനങ്ങള്‍!!'
ഒരു മന്ദഹാസത്തോടെ പ്രൊഫസര്‍ തുടര്‍ന്നു. 'പക്ഷെ ആദ്യടെസ്റ്റിന് മാത്രമാണ് കെട്ടോ ഈ അഭിനന്ദനം. അതായത് ഏത് മനം മടുപ്പിക്കുന്ന ഗന്ധത്തിന് മുമ്പിലും നിങ്ങള്‍ മുഖം ചുളിക്കാതെ ശരിക്കും പിടിച്ചുനില്‍ക്കും എന്ന് സംശയാതീതമായി തെളിയിച്ചതിന്. പക്ഷെ രണ്ടാം ടെസ്റ്റില്‍, അതായത് നിരീക്ഷണ ശേഷി തെളിയിക്കുന്നതില്‍, നിങ്ങളെല്ലാവരും അതിദയനീയമായി തോറ്റു തുന്നം പാടിയിരിക്കുന്നു!!'
  വിദ്യാര്‍ത്ഥികള്‍ സ്തംഭിച്ചു നില്‍ക്കെ, പുഞ്ചിരി മായാതെ ആ അദ്ധ്യാപകന്‍ തുടരുകയായി.  'ആ ദ്രാവകത്തില്‍ ഞാന്‍ വിരല്‍ മുക്കിയെന്നത് ശരി. പക്ഷെ രുചിച്ചു നോക്കിയത് ആ വിരല്‍ ആയിരുന്നില്ല!! തൊട്ടടുത്ത വിരലായിരുന്നു! അക്കാര്യം നിങ്ങളാരും ശ്രദ്ധിച്ചതേയില്ല!!'
      'കാഴ്ചകള്‍ക്കിടയിലെ കാഴ്ചകള്‍ കണ്ടെത്തുന്നതാണ് ശരിയായ നിരീക്ഷണം. ശരിയായ നിരീക്ഷണത്തിലൂടെ മാത്രമേ ശരിയായ വ്യാഖ്യാനം നടത്താനും നിഗമനങ്ങളിലെത്താനും അതിന്റെ അടിസ്ഥാനത്തില്‍ ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാദ്ധ്യമാവുകയുള്ളു. 
 ശരിയാണ്. ഇന്നും എന്നും ഏറ്റവും പ്രസക്തമാണ് നിരീക്ഷണം. കേവലം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെന്നോ അല്ലാത്തവരെന്നോ യാതൊരു ഭേദവുമില്ല. 
 
    'To acquire knowledge, one must study;
        but to acquire wisdom, one must observe.'   എന്ന് അമേരിക്കന്‍ എഴുത്തുകാരിയായ മറിലിന്‍ വോസ് സാവന്ത്  (Marilyn vos Savant)
      നിരീക്ഷിക്കാന്‍ നിങ്ങളെന്ത് വിഷയം നല്‍കുന്നു എന്നതാണ് ഈ കാലഘട്ടത്തിലെ വിലയേറിയ ചോദ്യം എന്ന് മനശ്ശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്തജ്ഞരും ഓര്‍മ്മിപ്പിക്കുന്നു. കുടുംബാംഗങ്ങള്‍ മൊത്തം വീടുകളില്‍ അടച്ചിരിക്കുന്ന സമയത്ത് എന്ത് മാതൃകകളാണ് ചെറിയ കുട്ടികള്‍ക്ക് മുതിര്‍ന്ന കുട്ടികള്‍ കാണിച്ചു കൊടുക്കുന്നത്? അനുകരണീയമായ എന്തൊക്കെ മാതൃകാ പ്രവര്‍ത്തനങ്ങളാണ് ഗൃഹനാഥന്‍ കാണിച്ചു കൊടുക്കുന്നത്?
  ഈ കാലഘട്ടത്തിന്റെ സവിശേഷ വരദാനമായ അനന്തമായ സമയലഭ്യത എങ്ങിനെയൊക്കെ നാം പ്രയോജനപ്പെടുത്തുന്നു എന്നത് നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്ന കൊച്ചുപൗരന്മാര്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട് എന്നത് മറക്കാതിരിക്കുക!
      നിങ്ങള്‍ സി.സി.ടി.വി നിരീക്ഷണത്തിലാണ് എന്ന ബോര്‍ഡുകളാണ് നാടെങ്ങും. 
അതെ. നാം നിരീക്ഷണത്തിലാണ്. പക്ഷെ, വാക്കുകളേക്കാളേറെ പ്രവൃത്തികളാണ് ഇവിടെ നിരീക്ഷിക്കപ്പെടുന്നതും പകര്‍ത്തപ്പെടുന്നതും. 
             ചുറ്റും നോക്കുക. എന്തൊക്കെയാണ് കൊവിഡ് ദിനങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
 സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് കിട്ടാത്ത പാഠങ്ങളാണവ.ഒരുപാട് നല്ല മാതൃകകളും ചില മോശം മാതൃകകളും.  സഹജീവിയ്ക്ക് അവസാന നിദ്രയ്ക്കായി ശ്മശാനം പോലും അനുവദിക്കാതെ ആര്‍ത്തു വിളിക്കുന്നവര്‍.
   മാനവസ്‌നേഹത്തിന്റെ മനോഹര മാതൃകകളായ ആരോഗ്യപ്രവര്‍ത്തകര്‍.വീട്ടിലിരുന്നും കലാപരമായ കഴിവുകള്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നവര്‍. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പുതിയ അറിവുകള്‍ സമാഹരിക്കുന്നവര്‍.  അപകട സാദ്ധ്യത കണക്കിലെടുക്കാതെ സഹായഹസ്തവുമായി എത്തുന്ന സന്നദ്ധ സേവകര്‍.
            ഉറ്റവരുടെ ചിത്രങ്ങള്‍ നെഞ്ചിനകത്ത് ചുമന്ന്, സ്വന്തം വീടുകളിലെത്താനായി ഊടുപാതകളിലൂടെ ദാഹിച്ചും വിശന്നും നൂറ് കണക്കിന് കിലോമീറ്ററുകള്‍ നടന്ന്, ഒടുവില്‍ പിടികൂടപ്പെട്ട് ക്വാറന്റൈനില്‍ അടയ്ക്കപ്പെടുന്ന നിസഹായരായ പാവം ദരിദ്രമനുഷ്യരുടെ വ്യര്‍ത്ഥ പ്രയാണങ്ങളുടെ സങ്കടകഥകള്‍ ............................... 
  പഠിക്കാനും പകര്‍ത്താനും ഒരിക്കലും പകര്‍ത്താതിരിക്കാനുമൊക്കെയുള്ള എത്രയെത്ര സംഭവങ്ങള്‍!!. അവയുടെയൊക്കെ നിരീക്ഷണവും വിശകലനവും കൂടിയാവട്ടെ ഈ ദിനങ്ങളുടെ ബാക്കിപത്രം.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  17 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  26 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  31 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago