HOME
DETAILS

ധോണിയുടെ കാലം കഴിഞ്ഞോ?  ചര്‍ച്ച മുറുകുന്നു

  
backup
April 27 2020 | 02:04 AM

%e0%b4%a7%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8b-%e0%b4%9a%e0%b4%b0
 
 
 
മുംബൈ: കൊവിഡ് കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനായിരുന്ന മഹേന്ദ്രസിങ് ധോണി. ഈ സീസണിലെ ഐ.പി.എല്ലില്‍ ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്ക് തിരിച്ച് വരുന്നതിനുള്ള ഒരുക്കത്തിലായിരുന്നു ധോണി. എന്നാല്‍ കൊവിഡ് 19 ധോണിയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തയിരിക്കുയാണിപ്പോള്‍. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി ദേശീയ ക്രിക്കറ്റിലെത്തിയിട്ടില്ല. ഏറെനാള്‍ സൈനിക സേവനവുമായി അതിര്‍ത്തിയിലായിരുന്നു മഹി. ഈ സാഹചര്യത്തില്‍ പല പ്രമുഖ താരങ്ങളും ഐ.പി.എല്ലിന് ശേഷം മഹേന്ദ്ര സിങ് ധോണിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി കളിക്കാന്‍ കഴിയുമോ എന്ന് പ്രവചിക്കുന്നത്. ലോകോത്തര താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് നിരീക്ഷകര്‍ വരെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ധോണി മാത്രം ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 
 ധോണി ഇനി ഇന്ത്യക്കായി കളിക്കില്ലെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം. ലോകക്കപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം ധോണിയുടെ അവസാന രാജ്യാന്തര മത്സരമായി രേഖപ്പെടുത്തുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.  ലോകകപ്പിന് ശേഷം രണ്ട് പരമ്പരകളില്‍ ധോണിയെ പരിഗണിക്കേ@െണ്ടന്ന് ധോണി സെലക്ടര്‍മാരെ അറിയിച്ച് സ്വയം മാറി നില്‍ക്കുകയും ചെയ്തു. ശേഷം ഐ.പി.എല്ലിലൂടെ ഫോം തെളിയിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായിരുന്നു ധോണിയുടെ പദ്ധതി. ഇതിനായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണി പരിശീലനം ആരംഭിക്കുകയും ചെയ്തു. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ധോണിയെ ടി20 ക്രിക്കറ്റ് ലോകകപ്പ് ടീമില്‍ പരിഗണിക്കുക എന്ന് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയും സൂചിപ്പിച്ചിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴലായി കൊവിഡ് അവതരിച്ചതോടെ ധോണിയുടെ ഭാവിയും ചോദ്യഛിന്നമായി മാറി.  ഐ.പി.എല്‍ ഉപേക്ഷിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതിനാല്‍ ലോക്കപ്പ് ടീമില്‍ ധോണിയുടെ സാധ്യതയും അസ്തമയത്തിന്റെ വക്കിലാണ്. 
ലോകകപ്പുമായി മുന്നോട്ട് പോകുമെന്ന് ഐ.സി.സി അറിയിച്ചതോടെ ലോകകപ്പ് ടീമിനെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ക്ക് ഐ.പി.എല്‍ മാനദണ്ഡമാവില്ല. അങ്ങനെ വരുമ്പോള്‍ ര@ണ്ട് ലോകകിരീടങ്ങള്‍ ഭാരതത്തിന് സമ്മാനിച്ച നായകന്‍ മറ്റൊരു ലോകകിരീടത്തിന്റെ വക്കില്‍ വിരമിക്കേ@ണ്ടി വരും. 
മുന്‍ ഇന്ത്യന്‍ താരം സെവാഗ് അടക്കമുള്ളവര്‍ ധോണിയെ ഇനി ഇന്ത്യന്‍ ടീമിന് ആവശ്യമില്ലെന്ന രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. മികച്ച ഫോമിലുള്ള കെ.എല്‍ രാഹുലും റിഷഭ് പന്തും ടീമിനൊപ്പമുള്ളപ്പോള്‍ ധോണിയുടെ മടങ്ങി വരവില്‍ പ്രസക്തിയില്ലെന്നും ഇവര്‍ ചൂണ്ട@ിക്കാട്ടുന്നു. എന്നാല്‍ ധോണിയെ നിര്‍ബന്ധിപ്പിച്ച് വിരമിപ്പിക്കരുതെന്നാണ് മുന്‍ ഇംഗ്ല@ണ്ട് ടീം നായകന്‍ നാസര്‍ ഹുസൈന്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടത്. 
ധോണിയെ പോലൊരു പ്രതിഭയെ മടക്കിയയച്ചാല്‍ അത് ഇന്ത്യന്‍ ടീമിന് നഷ്ടമാവുമെന്നും ഇവര്‍ പറയുന്നു. ധോണിക്ക് ഫിറ്റ്‌നസും ഫോമുമു@െണ്ടങ്കില്‍ ഒരിക്കലും അവഗണിക്കരുതെന്നും വലിയൊരു വിഭാഗം ക്രിക്കറ്റ് നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നുണ്ട. എന്നാല്‍ ഐ.പി.എല്ലിന്റെ കൈ പിടിച്ച് ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാമെന്ന ക്യാപ്റ്റന്‍ കൂളിന്റെ സ്വപ്നങ്ങള്‍ ഏറെക്കുറെ അവസാനിച്ചതോടെ നീലക്കുപ്പായത്തില്‍ ഇനി മഹിക്ക് ഒരു തിരച്ച് വരവില്ലെന്നാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും വിശ്വസിക്കുന്നത്. എന്നാല്‍ കളം വിട്ടാല്‍ ആര്‍ക്കും പിടി കൊടുക്കാത്ത ധോണിയുടെ കാര്യത്തില്‍ ആര്‍ക്കും ഒന്നും പ്രവചിക്കാനും സാധ്യമല്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  39 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago