ജയം തുടരാന്‍ യുനൈറ്റഡ്; നെഞ്ചിടിപ്പോടെ ലിവര്‍പൂള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മുന്‍നിര ക്ലബുകള്‍ ഇറങ്ങുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, ആഴ്സനല്‍, ടോട്ടനം, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്ക് മത്സരമുണ്ട്. ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ മുന്നില്‍ നില്ക്കുന്ന ലിവര്‍പൂളിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഏഴാം സ്ഥാനത്തുള്ള വാട്ഫോര്‍ഡിനെയാണ് ലിവര്‍പൂള്‍ നേരിടുന്നത്. ഇന്ന് തോറ്റാലും സമനിലയില്‍ പിരഞ്ഞാലും ലിവര്‍പൂളിന് കനത്ത വിലനല്‍കേണ്ടി വരും. മറ്റൊരു മത്സരത്തില്‍ അപരാജിത കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ നേരിടും. സോല്‍ഷ്യാര്‍ക്ക് കീഴില്‍ മികച്ച പ്രകടനം നടത്തുന്ന യുനൈറ്റഡ് ഇന്ന് ജയിക്കുകയും ആഴ്സനല്‍ തോല്ക്കുകയം ചെയ്താല്‍ സ്ഥാനം മെച്ചപ്പെടുത്താനാകും. മറ്റൊരു മത്സരത്തില്‍ ആഴ്സനല്‍ ബേണ്‍ മൗത്തിനെ നേരിടും. നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തിയ ആഴ്സനല്‍ ജയത്തോടെ നില മെച്ചപ്പെടുത്താനായിരിക്കും ശ്രമിക്കുക. ഒന്നാം സ്ഥാനം ലക്ഷ്യമാക്കി കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനേയാണ് നേരിടുന്നത്. ടോട്ടനവും ചെല്‍സിയും തമ്മിലാണ് ഇന്നത്തെ മറ്റൊരു പ്രധാന മത്സരം. ജയത്തോടെ നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ചെല്‍സി. മറ്റൊരു മത്സരത്തില്‍ സതാംപ്ടണ് ഫുള്‍ഹാമിനെ നേരിടും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."