HOME
DETAILS
MAL
'അതിരപ്പിള്ളി അടക്കമുള്ള ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കണം'
backup
April 06 2017 | 20:04 PM
മലപ്പുറം: കേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് അതിരപ്പിള്ളി അടക്കമുള്ള ജലവൈദ്യുത പദ്ധതികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒ.വി വേലായുധന് അധ്യക്ഷനായി. യോഗം സംസ്ഥാന ജന. സെക്രട്ടറി പി.വി ലതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ശ്രീകുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. ബാലകൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രഞ്ജന ദേവി, കെ. സരേന്ദ്രന്, എം.പി മനോജ്, ടി.എം അജിത്കുമാര്‍ സംസാരിച്ചു.സര്‍വിസില്‍ നിന്നു വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്കി.
ഭാരവാഹികളായി ടി.എം അജിത് കുമാര്‍ (പ്രസി), ടി. ബാലകൃഷ്ണന് (സെക്ര), ഇ. രാജീവ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."