അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ചെറുക്കും: യു.ടി.ഇ.എഫ്
കൊണ്ടോട്ടി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതിനും സ്വതന്ത്ര നിലപാടുകള്‍ വിശദീകരിക്കുന്നതിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കു ദുരുപദിഷ്ടമാണെന്നും ഇതു ചെറുക്കുമെന്നും യുനൈറ്റഡ് ടീച്ചേഴ്സ് ആന്‍ഡ് എംപ്ലോയീസ് ഫ്രണ്ട് (യു.ടി.ഇ.എഫ്) ജില്ലാ കമ്മിറ്റി. ഫേസ്ബുക്കിലൂടെ ആശയപ്രചാരണം നടത്തിയ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വി.പി ദിനേഷ് അധ്യക്ഷനായി. എന്‍. രവികുമാര്‍, എ.എം അബൂബക്കര്‍, എ.കെ സൈനുദ്ദീന്‍, സി.എച്ച് ജലീല്‍, എന്‍.കെ ബെന്നി, പി. ഉണ്ണികൃഷ്ണന്, ഷൗക്കത്തലി, സി.ടി.പി ഉണ്ണി മൊയ്തീന്, ഇബ്രാഹിം മുതൂര്‍, കെ.പി സാദിഖലി, അബു പരവക്കല്‍, കെ. അബ്ദുല്‍ ബഷീര്‍, ആമിര്‍ കോഡൂര്‍, അഹമ്മദ് മാസ്റ്റര്‍, കെ. അബ്ദുല്‍ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."