വെടിയൊച്ച നിലക്കാതെ അതിര്‍ത്തി; ഏറ്റുമുട്ടല്‍ തുടരുന്നു, ഭീകരര്‍ കുടങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്
ജമ്മുകശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റേയും തിരിച്ചടിയുടേയും ബാക്കിപത്രമായി അതിര്‍ത്തി സംഘര്‍ഷഭരിതമായി തുടരുന്നു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം ഇതു വരെ അവസാനിച്ചിട്ടില്ല. ജമ്മുകശ്മീരിലെ അമ്പതിലേറെ സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം ശക്തമാക്കി. ഗ്രാമീണരെ മറയാക്കി പാകിസ്താന്‍ മോര്‍ട്ടാര്‍ ആക്രമണവും നടത്തി.
അതേസമയം, പാകിസ്താന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈനികര്‍ക്കും നിസാരമായ പരിക്കുണ്ട്. തുടര്‍ച്ചയായി മൂന്നാംദിവസമാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് പാക് സൈന്യം ആക്രമണം തുടങ്ങിയത്. രജൗരി, പൂഞ്ച് ജില്ലകളിലായി 15 പ്രദേശങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. പൂഞ്ചിലെ കൃഷ്ണ ഗാട്ടി, ബാലാക്കോട്ടെ, മാന്‍കോട്ടെ, താര്‍ക്കണ്ടി, രജൗരിയിലെ കലാല്‍, ബാബ ഖോരി, കല്‍സിയാന്‍, ലാം, ജന്‍ഗര്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഷോപിയാനിലെ മെമന്‍ഡര്‍ മേഖലയിലാണ ഇന്നലെ വൈകീട്ട് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇവിടെ ഒരു വീട്ടിനുള്ളില്‍ മൂന്നു ഭീകരര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി.എസ് ധനുവ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. വ്യോമാക്രമണം നടത്താന്‍ പാകിസ്താന്‍ പല തവണ നടത്തിയ ശ്രമങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു.
അതിനിടെ കശ്മീരിലെ വിഘടന വാദി നേതാക്കള്‍ക്കെതിരായ നിയമനടപടി ഇന്ത്യ ശക്തമാക്കി. ഭീകരവാദത്തിന് പണം നല്‍!കിയ കേസില്‍ വിഘടനവാദി നേതാക്കളായ യാസീന്‍ മാലിക്, ശബീര്‍ ഷാ, മിര്‍വായിസ് ഉമര്‍ ഫാറൂഖ് മുഹമ്മദ് അഷ്‌റഫ് ഖാന്‍, മസറത്ത് ആലം, സഫര്‍ അക്ബര്‍ ബട്ട്, നസീം ഗീലാനി എന്നിവരുടെ താമസസ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."