HOME
DETAILS
MAL
വയല്‍ നികത്തി റോഡ് നിര്‍മാണം: വില്ലേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ നല്കി
backup
July 06 2016 | 08:07 AM
നിലമ്പൂര്‍: മുതുകാട് സ്വകാര്യ ഭൂഉടമ വയല്‍ നികത്തി റോഡ് നിര്‍മിക്കാനുള്ള ശ്രമം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്കി പ്രവൃത്തി നിര്‍ത്തിവെപ്പിച്ചു. 30 സെന്റ് സ്ഥലത്തിനു മധ്യത്തിലൂടെ മൂന്നര സെന്റ് സ്ഥലത്ത് പാറപ്പൊടി കൊണ്ടുവന്നാണ് നികത്തി റോഡുണ്ടാക്കിയിരുന്നത്. ആര്.ടി.ഒക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വില്ലേജ് ഓഫിസര്‍ പ്രമോദ് പറഞ്ഞു. കൗണ്‍സിലര്‍ ഗീതാ വിജയന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."