രാമന്തളി മാലിന്യ പ്രശ്നം വിദഗ്ധ സമിതി രൂപീകരിച്ചു
പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനജലം പ്രദേശത്തെ കിണറുകള്‍ മലിനമാക്കിയെന്ന പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്ലാന്റിനെകുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന് ചെയര്‍മാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ. സജീവന് കണ്‍വീനറുമായി അഞ്ചംഗ സമിതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
വാറന്ഗല് എന്‍.ഐ.ടിയിലെ പ്രൊഫ. കെ.വി ജയകുമാര്‍, ചെന്നൈ ഐ.ഐ.ടിയിലെ പ്രൊഫ. ലിജി ഫിലിപ്പ്, നേവി നിര്‍ദേശിക്കുന്ന ഒരു ശാസ്ത്രഞ്ജന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പഠനം നടത്തുക. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിദഗ്ധ സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മാലിന്യ പ്ലാന്റ് സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."