ജീവിതം സന്ദേശമാക്കി പ്രബോധകര്‍ രംഗത്തിറങ്ങണം: സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി പ്രബോധകര്‍ സഞ്ചരിക്കുന്ന സന്ദേശവാഹകരാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ബഹുസ്വര സാഹചര്യത്തില്‍ ഏറെ പക്വതയോടെയും ജാഗ്രതയിലും നിര്‍വഹിക്കേണ്ട ദൗത്യ നിര്‍വഹണത്തില്‍ പ്രഥമ പരിഗണനയും ശക്തമായ ഊന്നലുകളും നല്‍കേണ്ടത് സമുദായത്തില്‍ വ്യാപകമാകുന്ന അസാന്മാര്‍ഗിക പ്രവണതക്കെതിരേയും ഇലാഹി സ്മരണകളില്‍ നിന്നകന്ന ജീവിത രീതിക്കെതിരേയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുപ്പറമ്പില്‍ നടന്ന എസ്.വൈ.എസ് സംസ്ഥാന ആമില ലീഡേഴ്‌സ് റിവൈവല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. 'പ്രബോധനം: നമുക്ക് ചെയ്യാവുന്നത് ' ഡോ. സാലിം ഫൈസി കൊളത്തൂരും കര്‍മ പദ്ധതി ഹംസ റഹ്മാനി കൊണ്ടിപറമ്പും അവതരിപ്പിച്ചു.
അനുസ്മരണ, സിയാറത്തുകള്‍ക്ക് എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സാലിം ബാഖവി ആലത്തൂര്‍പടി നേതൃത്വം നല്‍കി. 'അനുഗ്രഹം, സംഗ്രഹം' സെഷന് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. സലീം എടക്കര, സി.എച്ച് ത്വയ്യിബ് ഫൈസി പ്രസംഗിച്ചു. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, മുഹമ്മദ് റാഫി, ഇ.കെ.പി കുഞ്ഞിമുഹമ്മദ് ഹാജി, കോഴിക്കോടന്‍ അഹമ്മദ് കുട്ടിഹാജി, സുബൈര്‍ ബാഖവി പാലത്തിങ്ങല്‍, ഹംസ മുസ്‌ലിയാര്‍ സംബന്ധിച്ചു. എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ ആമിലക്ക് നേതൃത്വം നല്‍കുന്ന സാരഥികളായ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. അടുത്ത മാസം മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കേണ്ട പദ്ധതികള്‍ക്കും വഫ്ദ് സംഗമങ്ങള്‍ക്കും അന്തിമ രൂപം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."