HOME
DETAILS
MAL
മദ്റസ അധ്യാപകന്റെ കൊലപാതകം: സര്‍ക്കാര്‍ ആര്.എസ്.എസ് താല്പര്യം സംരക്ഷിക്കുന്നുവെന്ന് യൂത്ത്ലീഗ്
backup
April 06 2017 | 22:04 PM
കാസര്‍കോട്: പഴയ ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് മദ്റസ അധ്യാപകനായ മുഹമ്മദ് മുസ്ലിയാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ആര്.എസ്.എസ് താല്പര്യം സംരക്ഷിക്കുകയാണെന്നു മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.
വലിയ രീതിയിലുളള സാമുദായിക കലാപത്തിനു കാരണമാകുന്ന രീതിയിലുള്ള സംഭവമാണു ചൂരിയില്‍ നടന്നത്. എന്നിട്ട് പോലും സംയമനത്തോടെ പ്രതികരിച്ച കാസര്‍കോട്ടെ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണു മുഖ്യമന്ത്രിയും സര്‍ക്കാരും പൊലിസും അനുവര്‍ത്തിക്കുന്നത്.
പ്രതികള്‍ക്കു നേരെ യു.എ.പി.എ ചുമത്തുകയും സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരികയും ചെയ്തില്ലെങ്കില്‍ വമ്പിച്ച പ്രക്ഷോഭത്തിനു യൂത്ത്ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."