HOME
DETAILS
MAL
കൊവിഡ് സംശയിച്ച രോഗിയുടെ മൃതദേഹം സംസ്ക്കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍; പൊലിസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം
backup
April 28 2020 | 03:04 AM
അംബാല: കൊവിഡ് സംശയിച്ച രോഗിയുടെ മൃതദേഹം സംസ്ക്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഹരിയാന അംബാലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പൊലിസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ നാട്ടുകാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പൊലിസ് ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷമാണ് ആളുകള്‍ പിരിഞ്ഞു പോയത്.
കഴിഞ്ഞ ദിവസമാണ് 60കാരി സിറ്റിയിലെ സിവില്‍ ആശുപത്രിയില്‍ മരിച്ചത്. ഇവര്‍ക്ക് കൊവിഡ് ഉണ്ടെന്ന് സംശയിക്കുന്നുണ്ട്. പരിശോധനാ ഫലം വന്നിട്ടില്ല. ഇവര്‍ ആസ്ത്മാ രോഗിയായിരുന്നുവെന്നും തിങ്കളാഴ്ച ഉച്ചയോടെ ശ്വാസ തടസ്സം അനുഭവപ്പെട്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എല്ലാ സുരക്ഷാ മുന്കരുതലോടും കൂടെയാണ് മൃതദേഹം സംസ്ക്കരിക്കാന്‍ കൊണ്ടു വന്നത്. എന്നാല്‍ നാട്ടുകാര്‍ തടയുകയായിരുന്നു. കല്ലുകളും വടികളും കൊണ്ട് ഇവര്‍ പൊലിസിനേയും ആരോഗ്യ പ്രവര്‍ത്തകരേയും അക്രമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."