കടമേരി റഹ്മാനിയ്യ യു.എ.ഇ കമ്മിറ്റി സംഗമം നടത്തി
ദുബൈ: പ്രതിസന്ധികളുടെ പരിഹാരം അന്വേഷിച്ച് വ്യാകുലപ്പെടുന്നതിന് പകരം കാരുണ്യത്തോടെയും സഹിഷ്ണുതയോടെയും കാര്യങ്ങളെ സമീപിക്കാന്‍ നാം തയാറാകണമെന്ന് സമസ്ത സെക്രട്ടറിയും കടമേരി റഹ്്മാനിയ്യ പ്രിന്‍സിപ്പലുമായ എം.ടി അബ്ദുല്ല മുസ്ലിയാര്.
കടമേരി റഹ്്മാനിയ്യ അറബിക് കോളജ് യു.എ.ഇ കമ്മിറ്റി ദുബൈയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടമേരി റഹ്്മാനിയ്യ യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് ഇബ്റാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ്് എസ്.പി.എം തങ്ങള്‍, ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ്് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്റാഹിം എളേറ്റില്‍, ദുബൈ കെ.എം സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, കടമേരി റഹ്്മാനിയ്യ യു.എ.ഇ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ കരീം, കുറ്റിക്കണ്ടി അബൂബക്കര്‍, ഖാദര്‍ ഹാജി, അബ്ദുല്‍ ഹകീം ഫൈസി, മിദ്ലാജ് റഹ്്മാനി പ്രസംഗിച്ചു. വലിയാണ്ടി അബ്ദുല്ല, കടോളി അഹമ്മദ്, മുഹമ്മദ് അലി, ഇബ്രാഹീം, ഇസ്മായീല്‍ ഏറാമല, മുഹമ്മദ് തെക്കയില്‍, മഹ്മൂദ് ചീളിയില്‍, മൊയ്തു അരൂര്‍, അബ്ദുല്ല റഹ്മാനി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."