അറ്റകുറ്റപ്പണി നടത്താന്‍ ആരുമില്ല; മിഴിയടച്ച് അരൂര്‍ ക്ഷേത്ര കവലയിലെ ഹൈമാസ്റ്റ് ലൈറ്റ്
അരൂര്‍: അരൂര്‍ ക്ഷേത്രം കവലയില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്‌ക്ക് ലൈറ്റ് കത്തുന്നില്ലെന്ന് പരാതി.
അടിയന്തിരമായി വിളക്ക് കത്തിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ കെല്‍ട്രോണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അരൂരില്‍ പ്രകടനം നടത്തി. മാസങ്ങളായി ഈ ലൈറ്റ് കത്താതെ കിടക്കുകയാണ്. ഇക്കാരണത്താല്‍ അരൂര്‍ ക്ഷേത്രം കവല ഇരുട്ടിലകപ്പെട്ട് കിടക്കുകയാണ്. അരൂക്കുറ്റി മേഖലയില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ കൂടാതെ ദേശീയ പാതിയില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് വിവിധ ദിശകളിലേക്ക് സഞ്ചരിക്കുന്നത്. കാല്‍നടയാത്രികരും ബസ് കാത്തു നില്‍ക്കുന്നവരും അരൂര്‍ ക്ഷേത്രം കവലയില്‍ ഇരുട്ടിലകപ്പെട്ടിരിക്കുകയാണ്.
ഇത്തരം സാഹചര്യത്തില്‍ അപകടങ്ങളും നിത്യ സംഭവമായി മാറി. നിരവധി തവണ ലൈറ്റ് കത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധിതൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് സമരം ആരംഭിച്ചത്.
കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ തുടര്‍ നടപടി ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് പഞ്ചായത്തിനോ ദേശീയപാത അധികൃതര്‍ക്കോ ജില്ലാ പഞ്ചായത്തിനോ, ബ്‌ളോക്ക് പഞ്ചായത്തിനോ അറിയാത്ത അവസ്ഥായാണുള്ളത്. ഇത്തരം സാഹചര്യത്തില്‍ ആരും തന്നെ ഈ ലൈറ്റ് തെളിയിക്കുവാന്‍ നടപടി സ്വീകരിക്കുവാനും തയ്യാറാവുന്നില്ല.
വിളക്ക് സ്ഥാപിച്ച കമ്പനിയോ, ഫണ്ട് ലഭ്യമാക്കിയ എം.പിയോ തുടര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."