HOME
DETAILS
MAL
കാലവര്‍ഷക്കലി; ലക്ഷങ്ങളുടെ കൃഷി നാശം
backup
June 17 2018 | 08:06 AM
പനമരം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ വെള്ളം കയറി പനമരത്തും പരിസര പ്രദേശങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം.
വാഴ, ഇഞ്ചി, പയര്‍, മരച്ചീനി തുടങ്ങിയ കൃഷികളാണ് ശക്തിയായ വെള്ളപ്പൊക്കത്തില്‍ നശിച്ചത്. പരക്കനി, ചങ്ങാടക്കടവ്, മാതോത്ത് പൊയില്‍, നീര്‍വാരം, അമ്മാനി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലാണ് കൃഷിനാശം ഏറെയും സംഭവിച്ചത്. പനമരം ചെറുപുഴ, കബനി പുഴ നിറത്ത് കവിഞ്ഞതോടെ വാഴ, ഇഞ്ചി തുടങ്ങിയ കൃഷികളാണ് നശിച്ചത്. വ്യാഴാഴ്ച കയറിയ വെള്ളം ഇത് വരെയും പൂര്‍ണമായും ഇറങ്ങിയിട്ടില്ല. ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നീര്‍വാരം ശശി, ദയരോത്ത് ഗഫൂര്‍, മാതോത്ത് പൊയില്‍ ചന്ദ്രന്‍, മജീദ് കൈതക്കല്‍ തുടങ്ങിയവരുടെയടക്കം വിവിധയിടങ്ങളിലായി നിരവധി പേരുടെ കൃഷികളാണ് നശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."