HOME
DETAILS

കാലന്‍ കാത്തിരിക്കുന്ന ആയഞ്ചേരിയിലെ വളവുകള്‍

  
backup
February 28 2019 | 05:02 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

വാരാമ്പറ്റ: ബാണാസുര സാഗര്‍-എട്ടേനാല്‍ റോഡിലെ ആയഞ്ചേരി വളവ് വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു.
നിരവധി വളവുകളാണ് ഈഭാഗത്തുള്ളത്. ഇതുകൊണ്ടുതന്നെ അപകടങ്ങളും മുറപോലെ നടക്കുന്നുണ്ട്. റോഡരികിലെ താഴ്ചയിലെ വീടുകളിലേക്കാണ് പലപ്പോഴും വാഹനങ്ങള്‍ നിയന്ത്രണംവിട്ട് പതിക്കാറ്. കഴിഞ്ഞ ദിവസവും ഇത്തരത്തിലുള്ള ഒരു അപകടം ഇവിടെ സംഭവിച്ചു. വളവ് തിരിഞ്ഞ് വരികയായിരുന്ന സ്‌കൂട്ടര്‍ വളവിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഭാഗ്യംകൊണ്ടാണ് വലിയ പരുക്കുകളേല്‍ക്കാതെ യാത്രക്കാരന്‍ രക്ഷപ്പെട്ടത്. എന്നാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും ഇവിടെ സൂചന ബോര്‍ഡുകളോ മറ്റോ വേണ്ട രീതിയില്‍ ഇല്ലായെന്നതാണ് യാഥാര്‍ത്യം. ബാണാസുര സാഗര്‍ ഡാമിലേക്കടക്കമെത്തുന്ന വിനോദസഞ്ചാരികള്‍ ദിനംപ്രതിയെത്തുന്ന റോഡിന് വശങ്ങളില്‍ സംരക്ഷണ ഭിത്തിയില്ലെന്നതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
ഇന്നലെ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ താഴ്ചയിലുള്ള സൈദ് അബ്ദുല്ലയുടെ വീട്ടുമുറ്റത്തേക്കാണ് വീണത്. റോഡിനിരുവശവും കാട് മുടിക്കിടക്കുന്നതിനാല്‍ ഉള്ള സൂചനബോര്‍ഡുകള്‍ തന്നെ കാണാനും സാധിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് നല്ലതായതിനാല്‍ വാഹനങ്ങള്‍ അമിതവേഗതയിലെത്തുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടികള്‍ വിഷയത്തില്‍ ഉണ്ടാകണമെന്നാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ച; പരാതിക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു- പണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന്

Kerala
  •  2 months ago
No Image

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഏഴായി; ഇനിയും ഉയരാമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

National
  •  2 months ago
No Image

ബജറ്റ് വിഹിതത്തിന് ഭരണാനുമതിയില്ല: അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു

Kerala
  •  2 months ago
No Image

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

Kerala
  •  2 months ago
No Image

ബില്ലുകൾ മാറിനൽകുന്നില്ല: കരാറുകാര്‍ക്ക് കുടിശ്ശിക- 1166 കോടി

Kerala
  •  2 months ago
No Image

ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ

Kerala
  •  2 months ago
No Image

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

Kerala
  •  2 months ago
No Image

പൊതുവിദ്യാലയങ്ങളില്‍ തൊഴില്‍ പരിശീലനത്തിന് ക്ലാസ് മുറികള്‍ വരുന്നു; ആദ്യഘട്ടത്തില്‍ 600 ക്രിയേറ്റീവ് കോര്‍ണറുകള്‍

Kerala
  •  2 months ago
No Image

ഇസ്റാഈല്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ ആശുപത്രികളില്‍ ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 87 പേര്‍ മരണം

International
  •  2 months ago