HOME
DETAILS
MAL
കട്ടിപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; തെരച്ചില്‍ തുടരുന്നു
backup
June 17 2018 | 09:06 AM
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി.
ഹസന്റെയും രണ്ട് പെണ്‍മക്കളുടെയും മരുമകളുടെയും രണ്ട് പേരക്കുട്ടികളുടെയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. ഹസന്‍റെ കുടുംബത്തിലെ 9 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്.
നേരത്തെ മരിച്ച കരിഞ്ചോല അബ്ദുറഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹം മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."