തങ്ങള്‍ സമരത്തിലല്ല; കെജ്‌രിവാള്‍ തെറ്റിദ്ധരിപ്പിക്കുന്നു: ഐഎഎസ് അസോസിയേഷന്‍
ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാദം തെറ്റാണെന്ന് ഡല്‍ഹി ഐഎഎസ് അസോസിയേഷന്‍.
ഞങ്ങള്‍ സമരത്തിലല്ല. ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന വിവരം തെറ്റാണ്. അടിസ്ഥാനമില്ലാത്തതാണ്. ഞങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്, എല്ലാ വകുപ്പുകളും അവരുടെ ജോലി ചെയ്യുന്നുണ്ട്. ചിലപ്പോഴെല്ലാം അവധി ദിവസങ്ങളിലും തങ്ങള്‍ ജോലി ചെയ്യുന്നു- ഐഎഎസ് അസോസിയേഷനിലെ മനിഷ സക്‌സേന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Let us do our work. We are feeling frightened and victimised. We are being used for completely political reasons: Varsha Joshi, IAS Association #Delhi pic.twitter.com/Y7b2fE4hNI
— ANI (@ANI) June 17, 2018
തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കുക. ഞങ്ങള്‍ ഭയചകിതരും ഇരകളാക്കപ്പെട്ടവരുമാണ്. രാഷ്ട്രീയക്കാര്‍ തങ്ങളെ അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. തങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലായെങ്കില്‍ അതു തങ്ങള്‍ക്കു സുരക്ഷിതമല്ല എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ്. ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം ഞെട്ടിപ്പിക്കുന്നു. അത്യന്തം അപകട സാഹചര്യത്തിലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്- അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.
I would like to inform that we are not on strike. The information that IAS officers in Delhi are on strike is completely false & baseless. We are attending meetings, all depts are doing their works. We are sometimes also working on holidays: Manisha Saxena, IAS Association #Delhi pic.twitter.com/4AE90onyYi
— ANI (@ANI) June 17, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."