നോര്‍ക്ക റൂട്ട്സ് ഹെല്പ് ഡസ്ക്ക് കമ്മിറ്റി അംഗങ്ങളെ ബഹ്റൈന്‍ കേരളീയ സമാജം ആദരിച്ചു
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിലെ നോര്‍ക്ക റൂട്ട്സ് ഹെല്പ് ഡസ്ക്ക് അംഗങ്ങളെ സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എം.പി. രഘു, വൈസ് പ്രസിഡന്റ് പി. എന്‍. മോഹന്‍രാജ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ചാരിറ്റി നോര്‍ക്ക കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി.സലിം എന്നിവരും, നോര്‍ക്ക റൂട്ട്സ് ഹെല്പ് ഡസ്ക്ക് അംഗങ്ങളുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി മറ്റ് അംഗങ്ങളായ ശാന്ത രഘു, ജയശ്രീ സോമനാഥ്, ഹരിജ സുരേഷ്, പ്രസന്ന വേണുഗോപാല്‍, പ്രസാദ് പിള്ള, ഹേമ മേനോന്,, ഷൈന ശശി,സക്കറിയ ടി. എബ്രഹാം, ജോജന്‍ ജോണ്‍, ശ്രീജിത്ത് കുഞ്ഞിക്കണ്ണന്, നൗഷാദ്,സുചിത്ര സുരേഷ് എന്നിവരെയാണ് ആദരിച്ചത്.
നോര്‍ക്ക റൂട്ട്സ് സേവനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്ന ചര്‍ച്ചയും യോഗത്തില്‍ നടന്നു. എല്ലാ ദിവസ്സവും വൈകീട്ട് 7:30 മുതല്‍ 9 വരെ നോര്‍ക്ക റൂട്ട്സ് ഓഫീസ് സേവനം ബഹ്റൈന്‍ പ്രവാസി മലയാളികള്‍ക്ക് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ലഭ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."