ബഹ്റൈനിലെ വീട്ടു ജോലിക്കാരുടെ വിസാനടപടികള്‍ തൊഴില്‍ മന്ത്രാലയത്തിലേക്ക് മാറ്റുന്നു
മനാമ: ബഹ്റൈനിലെ വീട്ടു ജോലിക്കാരുടെ വിസാനടപടികള്‍ മാര്‍ച്ച് 1 മുതല്‍ തൊഴില്‍ മന്ത്രാലയത്തിലേക്ക് മാറ്റും.
നിലവില്‍ വീട്ടു ജോലിക്കാരുടെ വിസാനടപടികള്‍ പൂര്‍ത്തിയാക്കി വരുന്നത് ബഹ്റൈനിലെ നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്റ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റിയാണ്.
ഇതാണ് മാര്‍ച്ച് 1 മുതല്‍ ബഹ്റൈനിലെ തൊഴില്‍ മന്ത്രാലയമായ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ)യിലേക്ക് മാറ്റുന്നത്.
എല്‍.എം.ആര്.എയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സിയെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ബഹ്റൈനിലെത്തുന്ന വീട്ടു ജോലിക്കാരുടെ വിസ പുതുക്കുന്നതും പുതിയ അപേക്ഷ നല്‍കുന്നതും നാളെ മുതല്‍ എല്‍.എം.ആര്.എ യായിരിക്കും. നാല് സര്‍വീസുകള്‍ ഒറ്റ സര്‍വീസായി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം വിസാ ഫീസില്‍ മാറ്റമൊന്നുമില്ലെന്നും വീട്ടുജോലിക്കാരെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുകയും ഇതര തൊഴിലാളികള്‍ക്ക് ലഭിച്ചു വരുന്ന പരിഗണനയും ആനുകൂല്യവും ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും അധികൃതരെ ഉദ്ധരിച്ച റിപ്പോര്‍ട്ടിലുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."