കനത്ത ചൂട്: ഉച്ചവെയിലില്‍ ജോലി ചെയ്യുന്നത് വിലക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ ഉച്ചവെയിലില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു സൂര്യാഘാതത്തിനു സാധ്യതയുണ്ടെന്നു സര്‍ക്കാര്‍ മുന്നറിയിപ്പ്. ഇതേ തുടര്‍ന്നു രണ്ടുമാസത്തേക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വെയിലില്‍ ജോലി ചെയ്യുന്നത് വിലക്കി ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കി.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും. ജോലിസമയം രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. പൊരിവെയിലിലെ ജോലി വിലക്കിയുള്ള ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. സമുദ്രനിരപ്പില്‍നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ 30നുശേഷം വേനലിന്റെ കാഠിന്യം വിലയിരുത്തി ഉത്തരവ് പുനപരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."