സാലറികട്ടില്‍ സ്റ്റേ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി സര്‍ക്കാര്‍; ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോവില്ല
തിരുവനന്തപുരം : ശമ്പളം പിടിക്കല്‍ തടഞ്ഞ ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയിലെത്തി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച തീരുമാനത്തിലെത്തും. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കാന്‍ നിയമ വകുപ്പിന് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചത്.
മന്ത്രിസഭ അന്തിമതീരുമാനമെടുത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഓര്‍ഡിനന്‍സ് നിയമമാകുന്നതിന് ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."