'ബാങ്ക് മോഷ്ടാക്കള്‍ ബി.ജെ.പിയുടെ സുഹൃത്തുക്കള്‍ ആയതുകൊണ്ടാണ് ധനമന്ത്രി അന്ന് പേര് പറയാഞ്ഞത്'- ആര്‍.ബി.ഐ പട്ടികക്കു പിന്നാലെ കേന്ദ്രത്തിനെതിരെ രാഹുല്‍
ന്യൂഡല്‍ഹി: കടം വീട്ടാതെ ഇന്ത്യന്‍ ബാങ്കുകളെ വഞ്ചിച്ചു എന്നാരോപിച്ച് റിസര്‍വ് ബാങ്ക് പുറത്തുവിട്ട 50 പേരുടെ പട്ടിക ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ സുഹൃത്തുക്കളായ മോഷ്ടാക്കളെ രക്ഷിക്കാന്‍ വേണ്ടി കേന്ദ്രം ഇത്രയും കാലം പട്ടിക പൂഴ്ത്തി വെക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
താന്‍ നേരത്തെ തന്നെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് പാര്‍ലമെന്റില്‍വെച്ച് ഇക്കാര്യം ചോദിച്ചിരുന്നെങ്കിലും അന്നവര്‍ അതിന് മറുപടി നല്‍കാതെ ചോദ്യം ഒഴിവാക്കിവിടുകയായിരുന്നെന്നും ബി.ജെ.പിയുടെ സുഹൃത്തുക്കളെ രക്ഷിക്കാന്‍ വേണ്ടിയുള്ള അടവായിരുന്നതെന്നും രാഹുല്‍ ആരോപിച്ചു.
' ഞാന്‍ പാര്‍ലമെന്റില്‍ വെച്ച് വളരെ ലളിതാമായൊരു ചോദ്യം ചോദിച്ചു. രാജ്യത്തെ ഏറ്റവും വലിയ 50 ബാങ്ക് തട്ടിപ്പുകാരുടെ പേരുകള്‍ എന്നോട് പറയുക. പക്ഷേ, മറുപടി നല്‍കാന്‍ ധനമന്ത്രി വിസമ്മതിച്ചു. ഇപ്പോള്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി ഉള്‍പ്പെടെയുള്ള ബിജെപിയുടെ 'സുഹൃത്തുക്കളുടെ' പേരുകള്‍ ബാങ്ക് മോഷ്ടാക്കളുടെ പട്ടികയില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ടാണ് ഈ സത്യം പാര്‍ലമെന്റില്‍ മറച്ചുവെച്ചത്''-രാഹുല്‍ ട്വീറ്റ് ചെയ്തു.
संसद में मैंने एक सीधा सा प्रश्न पूछा था- मुझे देश के 50 सबसे बड़े बैंक चोरों के नाम बताइए।
— Rahul Gandhi (@RahulGandhi) April 28, 2020
वित्तमंत्री ने जवाब देने से मना कर दिया।
अब RBI ने नीरव मोदी, मेहुल चोकसी सहित भाजपा के ‘मित्रों’ के नाम बैंक चोरों की लिस्ट में डाले हैं।
इसीलिए संसद में इस सच को छुपाया गया। pic.twitter.com/xVAkxrxyVM
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."