പാക് മണ്ണില്‍ സ്വതന്ത്രരായി ജെയ്‌ഷെ മുഹമ്മദ്
ന്യൂഡല്‍ഹി: പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തനത്തിനായി ഫണ്ട് സ്വരൂപിക്കുന്നത് ബിസിനസിലൂടെയെന്ന് വിവരം. പാകിസ്താനില്‍ നിന്നുമാത്രമല്ല, മതസംഘടനയെന്ന പേരില്‍ രാജ്യത്തിനു പുറത്തുനിന്നു പണം കൈപ്പറ്റിയാണ് അവര്‍ ഇന്ത്യക്കെതിരായ ഭീകര പ്രവര്‍ത്തനം നടത്തി വന്നത്. എന്നാല്‍ ഇത് പ്രവര്‍ത്തനത്തിന് തികയാതെ വന്നതിനെ തുടര്‍ന്നാണ് ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചതെന്നും പറയപ്പെടുന്നു.
2007 മുതല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍നിക്ഷേപം നടത്തി വരികയായിരുന്നു. ഇതിനു പുറമെ ഗൃഹോപയോഗ ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിതരണം തുടങ്ങിയവയിലൂടെയും ഇവര്‍ പണം സ്വരൂപിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നത്.
പിടിക്കപ്പെടുമെന്ന ഭയം കാരണം പണം ഒരിക്കല്‍പോലും ബാങ്കുകളില്‍ നിക്ഷേപിക്കാറില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. ഈ പണത്തില്‍ ഒരു വിഹിതം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്‍കുകയെന്നതുകൊണ്ട് പാക് ചാരസംഘടനയായ ഐ.എസ്.ഐക്കും പാകിസ്താന്‍ സൈന്യത്തിനും വേണ്ടി ചെലവഴിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. വന്‍തോതിലാണ് പലയിടങ്ങളില്‍നിന്നായി ജെയ്‌ഷെക്ക് പണം ലഭിക്കുന്നത്. മതസംഘടനയെന്ന പേരിലാണ് പണം സംഭാവനയായി ലഭിക്കുന്നത്. പണം വിവിധ ബിസിനസുകള്‍ക്കായി നിക്ഷേപിക്കുകയാണ്. അല്‍റഹ്മത്ത് ട്രസ്റ്റ്, അല്‍ റാഷിദ് ട്രസ്റ്റ് എന്നിവയിലൂടെയാണ് ഇവര്‍ക്ക് പണം വരുന്നത്.
പാകിസ്താനിലെ രൂക്ഷമായ തൊഴിലില്ലായ്മ, രാജ്യത്തെ ഭരണരംഗത്തെ അസ്ഥിരത എന്നിവ മുതലെടുത്താണ് ഇവര്‍ പാകിസ്താനില്‍ ശക്തിപ്രാപിച്ചത്. സംഘടനയുടെ നിലനില്‍പിനും ശക്തിക്കുമായി ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ യഥേഷ്ടം കൈവശപ്പെടുത്തുകയും ചെയ്യുന്നു.
പരിശീലനം ലഭിച്ച 1000 ഭീകരര്‍ സംഘടനയ്ക്കു കീഴിലുണ്ട്. ആയിരക്കണക്കിന് യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുമുണ്ട്. സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി പാകിസ്താനിലെ തെക്കന്‍ പഞ്ചാബ് പ്രവിശ്യ ഉള്‍പ്പെടെയുള്ള മേഖലകളുണ്ട്.
ജെയ്‌ഷെ മുഹമ്മദിന് പുറമെ ലഷ്‌കറെ ജങ്‌വി, ലഷ്‌കറെ ത്വയിബ, അല്‍ഖാഇദ-താലിബാന്‍ സംഘടനകളോട് കൂറുള്ള ചില സംഘടനകളെല്ലാം പാകിസ്താനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. സിന്ധുനദിയിലെ മൂന്ന് ചെറു ദ്വീപുകളുടെ പൂര്‍ണനിയന്ത്രണവും ജെയ്‌ഷെ മുഹമ്മദിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."