എടവരാട് 3000ത്തോളം നേന്ത്രവാഴകള്‍ നശിച്ചു
പേരാമ്പ്ര: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്ത കനത്ത മഴയെ തുടര്‍ന്നു വെള്ളം കയറി എടവരാട് ഭാഗത്ത് 30 ഏക്കറോളം സ്ഥലത്തെ വാഴകൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി. 3000ത്തോളം നേന്ത്ര വാഴകള്‍ നശിച്ചു . ഓണ കാലത്തെ വിളവെടുപ്പ് പ്രതീക്ഷിച്ചാണ് കര്‍ഷകര്‍ കൃഷി നടത്തിയത്. പരമ്പരാഗതമായി വാഴകൃഷി നടത്തുന്നവരാണ് ഇവിടെ അധികവും.
വാഴ കൃഷിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഒരു വര്‍ഷത്തെ ജീവിതവരുമാനം കണ്ടെത്തിയിരുന്നത്. കൃഷി നശിച്ചതിലൂടെ 40ഓളം കര്‍ഷകരുടെ ജീവിതോപാധിയാണ് നഷ്ടമായത് .മിക്ക കര്‍ഷകരും ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കൃഷി നടത്തിയത്. തിരിച്ചടവ് നടത്തുന്നത് മിച്ചമുള്ളതുക കൊണ്ടാണ്. വാഴ കൃഷിക്കു പുറമെ നെല്ല്, മരച്ചീനി എന്നിവയും നശിച്ചിട്ടുണ്ട്. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ പലരും കടബാധ്യതയിലാവുന്ന സ്ഥിതിയാണുള്ളത്.
അതേസമയം എടവരാട് മേഖലയില്‍ കൃഷി നാശംസംഭവിച്ചവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് അടിയന്തര സഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കിസാന്‍ സഭ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ അധ്യക്ഷനായി. ടി. ശിവദാസന്‍, ഒ. കുഞ്ഞികൃഷ്ണക്കുറുപ്പ്, നടത്തറമ്മല്‍ മൊയ്തി, രാധാകൃഷ്ണന്‍ മണികുലുക്കി, സി.കെ കുഞ്ഞിരാമക്കുറുപ്പ് സംസാരിച്ചു.
ഈ ആവശ്യം ഉന്നയിച്ച് കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."