വേനല്‍ കനത്തു: കുളിരേകാന്‍ തണ്ണിമത്തന് വിപണി സജീവം
പടിഞ്ഞാറത്തറ: ജില്ലയില്‍ വേനല്‍ കനത്തതോടെ വഴിയോരങ്ങളില്‍ വിവിധയിടങ്ങളിലായി പലതരം ദാഹശമനികളുടെ വില്‍പ്പനയും തകൃതിയായി.
കല്‍പ്പറ്റ, കൈനാട്ടി, മീനങ്ങാടി എന്നിവിടങ്ങളില്‍ ഡ്രാഗണ്‍ ഫ്രൂട്ട്, കരിമ്പ്, പൈനാപ്പിള്‍, വിവിധതരം പാനീയങ്ങള്‍ എന്നിവ ഇതോടകം തന്നെ വിപണി കീഴടക്കിയിട്ടുണ്ട്. കോയമ്പത്തൂര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കരിമ്പ് എത്തിച്ചാണ് ജ്യൂസ് തയാറാക്കുന്നത്. എന്നാലും വേനലിലെ താരം തണ്ണിമത്തനാണ്.
ചൂടിന് ആശ്വാസം പകരാന്‍ ഉത്തമമായതിനാലാണ് തണ്ണിമത്തന് വേനല്‍ക്കാലത്ത് ആവശ്യക്കാരേറുന്നത്. ക്ഷീണവും വിശപ്പും ശമിപ്പിക്കാന്‍ തണ്ണിമത്തന് കഴിയുമെന്നതിനാല്‍ വഴിയോരങ്ങളില്‍ തണ്ണിമത്തന് വില്‍ക്കുന്ന കടകളും സജീവമായിരിക്കുകയാണ്. നിലവില്‍ കേരളത്തിലേക്ക് തണ്ണിമത്തന് എത്തുന്നത് കര്‍ണ്ണാടകയില്‍ നിന്നാണ്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നും തണ്ണിമത്തന് എത്തുന്നതിനാല്‍ വിലയില്‍ അല്‍പ്പം കുറവുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
നിലവില്‍ കിലോയ്ക്ക് 15, 20 എന്നിങ്ങനെയാണ് വില. വലിയ തണ്ണിമത്തനെ അപേക്ഷിച്ച് ചെറിയ തണ്ണിമത്തനാണ് ഡിമാന്‍ഡ്. തണ്ണിമത്തന് ജ്യൂസിനും കാര്യമായ ഡിമാന്‍ഡാണ്. ഒരു ഗ്ലാസ് ജ്യൂസിന് പതിനഞ്ച് രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."