ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലിന് തിക്കും തിരക്കും; നിരവധി പേര് കുഴഞ്ഞു വീണു
വെള്ളറട: ഗ്രാമപ്പഞ്ചായത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലിന് തിക്കും തിരക്കും. നിരവധി പേര് കുഴഞ്ഞു വീണു. പഞ്ചായത്ത് അധികൃതര്‍ ഒരുക്കിയ ക്രമീകരണത്തിലെ പിഴവാണ് തിരക്കിന് കാരണമായതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 23 വാര്‍ഡുകളാണ് ഗ്രാമപ്പഞ്ചായത്തിലുള്ളത്. മുമ്പ് ഓരോ വാര്‍ഡിലെയും കാര്‍ഡുകള്‍ പുതുക്കുന്നതിന് അതതു വാര്‍ഡിലെ ഓഡിറ്റോറിയം, സ്കൂളുകള്‍, ക്ലബുകള്‍ എന്നിവ ക്രമീകരിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇക്കുറി പഞ്ചായത്തിലെ ഒരു ഹാള്‍ മാത്രമാണ് ഒരുക്കിയത്. ഇന്നലെ രാവിലെ ഏഴു മുതല്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയവരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. 9 മണിക്ക് കാര്‍ഡ് പുതുക്കല്‍ ആരംഭിക്കുമെന്നറിയിച്ചിരുന്നുവെങ്കിലും ഒന്നേ കാല് മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. ഇതിനിടയില്‍ തന്നെ പലരും കുഴഞ്ഞു വീണു. ക്രമീകരണത്തിലെ പിഴവിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."