ലോക്ക് ഡൗണിനിടെ ഇ.പി.എഫില്‍ തീര്‍പ്പായത് 13 ലക്ഷത്തോളം ക്ലെയിമുകള്‍
കൊച്ചി: എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ടിന്റെ വേഗത്തിലുള്ള വിതരണത്തിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ലോക്ഡൗണ്‍ കാലത്ത് തീര്പ്പാക്കിയ് 12.91 ലക്ഷം ക്ലെയിമുകള്‍.
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജിന്റെ ഭാഗമായ 7.40 ലക്ഷം കോവിഡ് ക്ലെയിമുകളും ഇതില്‍പെടും. കോവിഡ് കേസുകള്‍ക്കായി നല്കിയ 2367.65 കോടി ഉള്‍പ്പെടെ ആകെ 4684.52 കോടി രൂപയാണ് ഇ.പി.എഫ്.ഒ ഇക്കാലയളവില്‍ വിതരണം ചെയ്തത്.
ഇളവു നല്‍കിയിരുന്ന പി.എഫ് ട്രസ്റ്റുകള്‍ 79,743 പി.എഫ് അംഗങ്ങള്‍ക്കായി 875.52 കോടി രൂപയാണ് ഏപ്രില്‍ 27 വരെ വിതരണം ചെയ്തത്. 54,641 ഗുണഭോക്താക്കള്‍ക്കായി 222 സ്വകാര്യ സ്ഥാപനങ്ങള്‍ 338.23 കോടി രൂപയും പൊതുമേഖലയിലെ 76 സ്ഥാപനങ്ങള്‍ 24,178 ഗുണഭോക്താക്കള്‍ക്കായി 524.75 കോടി രൂപയും നല്കി. സഹകരണ മേഖലയിലെ 23 സ്ഥാപനങ്ങള്‍ 924 ക്ലെയിമുകളില്‍ വിതരണം ചെയ്തത് 12.54 കോടി രൂപയാണ്. കൊവിഡിനെ ചെറുക്കാനായുള്ള പി.എം.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായാണ് ഇ.പി.എഫില്‍ നിന്ന് തുക പിന്‍വലിക്കാനുള്ള പ്രത്യേക സൗകര്യം ഏര്‍പെടുത്തിയത്.
മൂന്നുമാസത്തെ അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുക, ഇ.പി.എഫ് അക്കൗണ്ടില്‍ മിച്ചമുള്ള തുകയുടെ 75 ശതമാനം എന്നിവയില്‍ ഏതാണോ ചെറുത് അതു പിന്‍വലിക്കാനുള്ള സൗകര്യമാണ് ഏര്‍പെടുത്തിയത്. ഈ തുക പിന്നീട് നല്‍കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."