HOME
DETAILS
MAL
ഓര്‍ഡിനന്‍സിനെതിരേ കോടതിയെ സമീപിക്കും: കെ. മുരളീധരന്‍
backup
April 30 2020 | 02:04 AM
കണ്ണൂര്‍: ജീവനക്കാരുടെ ശമ്പളം ഓര്‍ഡിനന്‍സിലൂടെ പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സംഘടനകള്‍ കോടതിയെ സമീപിക്കുമെന്നു കെ. മുരളീധരന്‍ എം.പി.
ഗവര്‍ണറും മുഖ്യമന്ത്രിയും ഭായി - ഭായി ആയതിനാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടേക്കുമെന്നും അദ്ദേഹം മട്ടന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സാലറി ചലഞ്ചിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരേ മന്ത്രിമാര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നതു കേരള ചരിത്രത്തില്‍ ആദ്യമാണ്. പ്രധാന അധ്യാപകന്റെ അനുവാദമില്ലാതെ സ്‌കൂളില്‍ ഒരു മന്ത്രി തന്നെ യോഗം വിളിച്ച് അധ്യാപകനെ അസഭ്യം പറഞ്ഞതു തെരുവുഗുണ്ടയുടെ ശൈലിയാണെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."