ദേശീയപാത: റോഡിന്റെ രൂപരേഖ പുറത്തുവിടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
മലപ്പുറം: ദേശീയപാത 66 ബി.ഒ.ടി ടോള്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് സര്‍വേനടത്തിയ ഇടങ്ങളില്‍ ത്രീഡി നോട്ടിഫിക്കേഷന്‍ ഇറക്കുന്നതിന് മുന്‍പായി നിര്‍ദിഷ്ട ടോള്‍ റോഡിന്റെ രൂപരേഖ പുറത്തിറക്കണമെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. ജില്ലയില്‍ ചുങ്കപ്പുരകള്‍ നിര്‍മിച്ച് ചുങ്കം പിരിക്കുന്ന സ്ഥലങ്ങള്‍ പ്രതിഷേധം ഭയന്ന് ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കുന്ന നിലപാട് ജനദ്രോഹമാണ്.
വികസനത്തിന്റെ മറവില്‍ കനത്ത ചുങ്കം അടിച്ചേല്‍പ്പിക്കുവാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതിനെതിരേ ഇപ്പോള്‍ ചെറുവിരലനക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ജനവിരുദ്ധ പക്ഷത്താണ് നിലകൊള്ളുന്നതെന്നും ഈ നിലപാടിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും കമ്മിറ്റി ഓര്‍മിപ്പിച്ചു.
പി.കെ പ്രദീപ് മേനോന്‍ അധ്യക്ഷ്യനായി.
അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. വിശ്വനാഥന്‍ പാലപ്പെട്ടി, ഷംസു പുതിയിരുത്തി, മഹ്മൂദ് വെളിയങ്കോട്, രാമചന്ദ്രന്‍ ഐങ്കലം, ഷൗക്കത്തലി രണ്ടത്താണി, ലീല വെന്നിയൂര്‍, ഷാഫി കക്കാട്, അബു പടിക്കല്‍, ടി.പി തിലകന്‍ ചേളാരി, കെ.പി പോള്‍, ഇബ്രാഹിം ചേലേമ്പ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."