HOME
DETAILS

ബംഗ്ലാദേശി യുവതിയെ വിവാഹം ചെയ്ത് ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍

  
backup
June 18 2018 | 06:06 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9

 


കൊച്ചി: ഫെസ്ബുക്ക് വഴി പരിചയപ്പെട്ട ബംഗ്ലാദേശി യുവതിയെ വിവാഹം ചെയ്ത് ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍. മാവേലിക്കര ഐരൂര്‍ പൊന്നാലയം വീട്ടില്‍ ലിപിന്‍ പൊന്നപ്പന്‍ (29) ആണ് എറണാകുളം പൊലിസ് അറസ്റ്റ് ചെയ്തത്. മുന്‍ വിവാഹ കാര്യം മറച്ചുവെച്ച് ബംഗ്ലാദേശി യുവതിയെ മതം മാറി വിവാഹം ചെയ്ത് കേരളത്തില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് ആഭരണങ്ങളും പണവും സ്വന്തമാക്കിയ ശേഷം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
ബംഗ്ലാദേശി യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മാവേലിക്കര സ്വദേശിയായ ലിപിന്‍ 2014 ലാണ് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ബംഗ്ലാദേശി സ്വദേശിനിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.
അതേകാലയളവില്‍ തന്നെ പ്രതി സഹപാഠിയായിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച് എറണാകുളത്ത് താമസിച്ച് വരികയുമായിരുന്നു. അതിനിടെ തിരുവനന്തപുരം സ്വദേശിനി ഉദ്യോഗാര്‍ഥം ഗള്‍ഫിലേക്ക് പോയി.
അവര്‍ അയച്ചുകൊടുക്കുന്ന പണം കൊണ്ട് ആഢംമ്പര ജീവിതം നയിക്കുകയും ചെയ്തു വന്ന പ്രതി ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുകയായിരുന്ന ബംഗ്ലാദേശി യുവതിയുമായി കൂടുതല്‍ അടുത്തു. 2017 ജനുവരിയില്‍ ധാക്കയിലെത്തി പ്രതി മതം മാറി ആര്യന്‍ എന്ന പേര് സ്വീകരിക്കുകയും ജനുവരി 24ന് ബംഗ്ലാദേശില്‍ വച്ച് മതാചാരപ്രകാരം യുവതിയെ വിവാഹം കഴിക്കുകയും വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കുറച്ചുനാള്‍ അവിടെ താമസിച്ച ശേഷം യുവതിയേയും മകളേയും കേരളത്തിലേക്ക് കൊണ്ടുവന്ന് ആദ്യം കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്‌ളാറ്റിലും പിന്നീട് എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്ജിന് സമീപമുള്ള ഫ്‌ളാറ്റിലും താമസിച്ചുവരികയായിരുന്നു. ബംഗ്ലാദേശിലെ സമ്പന്ന കുടുംബത്തിലെ അംഗമായ യുവതിയൂടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും പ്രതി ക്രമേണ തട്ടിയെടുക്കുകയും യുവതിയുടെ പണം ഉപയോഗിച്ച് കാര്‍ വാങ്ങുകയും ചെയ്തു. ഇതിനിടെ പ്രതിയുടെ ആദ്യ വിവാഹത്തെകുറിച്ച് യുവതി അറിയുകയും ഇതേചൊല്ലി വഴക്കുണ്ടാകുകയും ചെയ്തു. ആദ്യ ഭാര്യ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മാസം തോറും പണം അയച്ചുകൊടുത്തിരുന്നത് നിര്‍ത്തി.
ഇത് പ്രതിയെ കൂടുതല്‍ പ്രകോപിതനാക്കി. യുവതിയേയും കുട്ടിയേയും ഫ്‌ളാറ്റില്‍ ഉപേക്ഷിച്ച് കടന്ന പ്രതിക്കെതിരെ ബംഗ്ലാദേശി യുവതി പരാതി നല്‍കുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐമാരായ ജോസഫ് സാജന്‍, സുനമോന്‍ കെ, രൂപേഷ്, എ.എസ്.ഐ മണി, എസ്.സി.പി.ഒമാരായ ഷാജി, ഷമീര്‍, സി.പി.ഒമാരായ മനോജ്, റീന എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  23 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  28 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago