'രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടത് 65,000 കോടിയുടെ പാക്കേജ്; സര്‍ക്കാര്‍ ഉദ്ദേശിച്ചെങ്കില്‍ നല്കാന് കഴിയും'- രാഹുലിന്റെ ചോദ്യത്തിന് രഘുറാം രാജന്റെ മറുപടി
ന്യൂഡല്‍ഹി: കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം ഇന്ത്യയിലെ ദരിദ്രര്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 65000 കോടി രൂപയുടെ പാക്കേജ് വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. രാഹുല്‍ ഗാന്ധിയുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
200ലക്ഷം കോടി ജി.ഡി.പി ഉള്ള ഇന്ത്യക്ക് 65,000കോടി സാധ്യമാവുന്ന സംഖ്യയാണെന്ന് രഘുറാം രാജന് ചൂണ്ടിക്കാട്ടി. ഇതെല്ലാം രാജ്യത്തെ ദരിദ്രരുടെ ജീവിതം കരുപ്പിടിക്കാനും അവരെ രക്ഷിക്കാനവും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത് ചെയ്തേ തീരൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് ജാഗ്രതയോടെയും കൃത്യമായ വീക്ഷണത്തോടെയുമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുഗതാഗതം അടക്കമുള്ള സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ വേണമെന്നും രഘുറാം രാജന് ആവശ്യപ്പെട്ടു. കൊവിഡ് 19 പരിശോധന വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമായും ആരോഗ്യ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് രാഹുല്‍ നടത്തുന്നത്. ഈ മേഖലയിലെ വിദഗ്ധരുമായി രാഹുല്‍ സംവാദം നടത്തും. സോഷ്യല്‍ മീഡിയയില്‍ ഇത് സംപ്രേഷണം ചെയ്യും.
നേരത്തെ വന്‍തുക വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരുടെ വായ്പ എഴുതിത്തള്ളിയെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയും ധനമന്ത്രി നിര്‍മലാ സീതാരാമനും തമ്മില്‍ വാക്പോര് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."