ഡോക്ടറേറ്റില്‍ ഇരട്ടി മധുരവുമായി കുസാറ്റ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്
കളമശേരി: പിന്നോക്ക വിഭാഗക്കാരായ രണ്ട് പേര്‍ക്ക് ഒരു ഗൈഡിനു കീഴില്‍ ഒരേ വിഷയത്തില്‍ ഒരേ ദിവസം ഡോക്ടറേറ്റ് നല്‍കി കുസാറ്റ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. ഡോക്ടറേറ്റ് നേടിയ മലപ്പുറം വഴിക്കടവ് മാമാങ്കര പലങ്ങാടന്‍ വീട്ടില്‍ പി സാജനും കൊല്ലം അഞ്ചല്‍ പാണയം വിനോദ് മന്ദിരത്തില്‍ ആര്‍ വിനോദുമാണ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് ഇരട്ടി മധുരം സമ്മാനിച്ചത്.
ഫിസിക്‌സ് വിഭാഗം പ്രൊഫസര്‍ ജുനൈദ് ബുശിരിയുടെ കീഴില്‍ 2011 ലാണ് സാജനും വിനോദും ഗവേഷണ പഠനങ്ങള്‍ തുടങ്ങിയത്. ശരീര ഭാഗങ്ങളുടെ ഇമേജിങ്ങിന് ഉപയോഗിക്കാവുന്ന വിഷ രഹിതമായ സിങ്ക് സള്‍ഫൈഡിനെ കുറിച്ചായിരുന്നു സാജന്റെ ഗവേഷണം. ലെഡില്‍ ഉപയോഗിക്കാവുന്ന ചിലവു കുറഞ്ഞ സിങ്ക് ഓക്‌സൈഡിന്റെ നിര്‍മാണമായിരുന്നു വിനോദ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ഗവേഷണ രംഗത്ത് തുടരാനാണ് താല്പര്യമെന്ന് സാജനും വിനോദും പറഞ്ഞു.
മലപ്പുറം നവോദയ സ്‌കൂളില്‍ പഠിച്ച സാജന്‍ ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ നിന്നും ബി എസ് സി യും കുസാറ്റില്‍ നിന്നും എം എസ് സി യും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗവേഷണത്തിന് ചേര്‍ന്നത്. പത്തു വര്‍ഷം മുന്‍പ് മരണപ്പെട്ട കുട്ടിയപ്പുവിന്റയും ശാന്തയുടെയും മകനാണ്. കുസാറ്റ് ഫിസിക്‌സ് ലാബില്‍ താല്‍കാലിക ചുമതലക്കാരനായി ജോലി ചെയ്യുന്നു.
വിനോദ് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ ബി.എസ്.സിയും തിരുവനന്തപുരം എം.ജി കോളജില്‍ നിന്നും എം.എസ്.സിയും നേടിയത്. രാജുവിന്റെയും പുഷ്പവല്ലിയുടെയും മകനായ വിനോദ് ചങ്ങനാശേരി എസ്.ബി കോളജില്‍ ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
ഗൈഡിന്റെയും അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയാണ് ഗവേഷണം പൂര്‍ത്തീകരിക്കാനുള്ള പ്രചോദനമെന്ന് ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."