HOME
DETAILS

റോഡ് നിര്‍മാണത്തിന് ആവശ്യമായ ടാര്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ

  
backup
April 07 2017 | 19:04 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d


കാലടി:അങ്കമാലി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ റീടാറിങ്ങിനും, അറ്റകുറ്റപണികള്‍ക്കും പൊതുമരാമത്തു വകുപ്പ് ടാര്‍ നല്‍കാത്തത് നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് റോജി എം.ജോണ്‍ എം.എല്‍.എ ആരോപിച്ചു.വിവിധ റോഡുകളുടെ റീടാറിങ്ങിനും,അറ്റകുറ്റപണികള്‍ക്കും 8 കോടി 20 ലക്ഷം രൂപയാണ് എം.എല്‍.എയുടെ അഭ്യര്‍ത്ഥനപ്രകാരം പൊതുമരാമത്ത്  വകുപ്പ് അനുവദിച്ചത്. ഇതില്‍ ഭൂരിഭാഗം പ്രവര്‍ത്തികളുടെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് ടാര്‍ നല്‍കാത്തതുകൊണ്ട് കരാറുകാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കാതെ വലയുകയാണ്.
മലയാറ്റൂര്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സമീപ്രദേശങ്ങളുടെ റോഡുകളുടെ നവീകരണത്തിനും, റീടാറിങ്ങിനുമായി പൊതുമരാമത്ത്  വകുപ്പ് 1 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും ഈ റോഡുകളുടെയും പണി പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ്. മലയാറ്റൂര്‍തേക്കുംതോട്ടംആറാട്ടു കടവുഷണ്‍മുഖപുരം റോഡ്, നടുവട്ടംമലയാറ്റൂര്‍ റോഡ്, ചുള്ളിഏടലക്കാട് റോഡ്, തുറവൂര്‍ ആനപ്പാറപൂതംകുറ്റി റോഡ്,കറുകുറ്റി അഴകം റോഡ് മുതലായ പ്രധാനപ്പെട്ട റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ അവതാളത്തിലായിരിക്കുകയാണ്.വിവിധ പഞ്ചായത്തുകളും ടാര്‍ ലഭ്യമാകാത്തതുമൂലം റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  29 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago