ഹോട്ടലുകളില്‍ തീവില: നടപടിയെടുക്കാതെ അധികൃതര്‍
കാസര്‍കോട്: ജില്ലയിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. ഇതുമൂലം തൊഴിലാളികടക്കമുള്ള സാധാരണക്കാരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
അതേസമയം സാധനകളുടെ വിലയിലും തൊഴിലാളികളുടെ കൂലിയിനത്തിലും വന്‍വര്‍ധനവ് ഉïായതിനെ തുടര്‍ന്നാണ് ഭക്ഷണ സാധനകള്‍ക്ക് വില വര്ധിപ്പിക്കേïി വന്നതെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
കൂടാതെ ഒരേ ഇനം ഭക്ഷണ സാധനങ്ങള്‍ക്ക് ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ പലതരത്തില്‍ വില ഈടാക്കുന്നതായും ആക്ഷേപമുï്. പത്ത് മുതല്‍ ഇരുപത് രൂപവരെയുള്ള വ്യത്യാസമാണ് അനുഭവപ്പെടുന്നത് ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ പറയുന്നു.
ഹോട്ടലുകള്‍ക്ക് പുറമെ കൂള്‍ബാറുകള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായാണ് പരാതി. കഴിഞ്ഞവര്‍ഷം വരെ 10 രൂപയായിരുന്ന സോഡാ നാരങ്ങവെള്ളത്തിന് കാസര്‍കോട് നഗരത്തിലെ വിവിധ കൂള്‍ബാറുകളില്‍നിന്ന് 20 രൂപയാണ് ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."