ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാറിന്റെ അക്രമങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായുള്ള സഖ്യം ഇനി തുടരാന്‍ അനുവദിക്കില്ലെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം.
കോണ്‍ഗ്രസുമായുള്ള സഖ്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തെന്നും യെച്ചൂരി പറഞ്ഞതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ടുചെയ്തു.
ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെചൊല്ലി പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സഖ്യത്തിലൂടെ വോട്ടിങ് ശതമാനം തുടര്‍ച്ചയായി കുറയുന്നത് തടയാന്‍ കഴിഞ്ഞുവെന്ന് യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസ് സഖ്യത്തില്‍ പ്രതിഷേധിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാംഗ്വാന് കേന്ദ്രകമ്മിറ്റിയില്‍നിന്ന് രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."