സമരത്തിന് കോണ്‍ഗ്രസ് പിന്തുണ
തൊടുപുഴ: ന്യൂമാന്‍ കോളജില്‍ പൊലിസ് സംരക്ഷണത്തില്‍ അതിക്രമം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കോളജ് മാനേജ്മെന്റ് നടത്തുന്ന സമരപരിപാടികള്‍ക്ക് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. തൊടുപുഴ പൊലിസ് കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ കോണ്‍ഗ്രസ്സ്, ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നാലു കള്ളക്കേസുകളാണ് ജാമ്യമില്ലാവകുപ്പു പ്രകാരം എടുത്തിരുന്നത്.കെ.എസ്.യു. കരിങ്കൊടി വീശിയപ്പോള്‍ മന്ത്രിയുടെ വാഹനത്തിന്റെ എ.സി. തകര്‍ന്നുവെന്ന് പറഞ്ഞും, വിദേശമദ്യശാലകള്ക്കെതിരായ സമരത്തിന് പിന്തുണ പ്രഖാപിച്ചതിന് നഗരസഭാ അധ്യക്ഷ, വൈസ് ചെയര്മാന്, മുന്‍ ചെയര്മാന്, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ പി.ഡി.പി.പി. പ്രകാരവുമാണ് കേസെടുത്തത്. തൊടുപുഴ പൊലിസിന്റെ നടപടികള്‍ക്കെതിരെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്കുവാന് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, റോയി കെ. പൗലോസ്, ജോയി തോമസ്, സി.പി.മാത്യു, എസ്. അശോകന് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് രാവിലെ 11 ന് സംയുക്ത ബ്ലോക്ക് കോണ്‍ഗ്രസ്സ് യോഗം കൂടുന്നതാണെന്ന് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."